അമ്മയും പെണ്‍മക്കളും കൊല്ലപ്പെട്ടസംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി

2017june13ohayoഒഹായൊ: നോർത്ത് റോയൽട്ടണിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അമ്മയുടെയും രണ്ടു പെണ്‍മക്കളുടേയും കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം ഉൗർജിതപ്പെടുത്തിയതായി നോർത്ത് റോയൽട്ടണ്‍ ഡിറ്റക്ടീവ് സേവ് ലോഡിങ്ങ് പറഞ്ഞു.

ജൂണ്‍ 11ന് രാത്രി കിടക്ക മുറിയിലാണ് അമ്മ സൂസൻ ടെയ്ലറും (45), മക്കളായ ടെയ്ലർ പിഫർ (21), കെയ്ലി പിഫർ (18) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരിച്ച മൂന്ന് പേരിൽ ഒരാൾക്ക് കത്തി കുത്തേറ്റതായും മറ്റു രണ്ട് പേരുടെ മരണ കാരണം അന്വേഷിച്ച് വരുന്നതായും പോലീസ് വെളിപ്പെടുത്തി.

ടെയ്ലർ ഫാഷൻ ഡിസൈനിലും കെയ്ലി ഫോറൻസിക് സയൻസിലും വിദ്യാർഥികളായിരുന്നു. ടെയ്ലറുടെ ബോയ് ഫ്രണ്ടാണ് മൃതദേഹങ്ങൾ ആദ്യമായി കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം അജ്ഞാതമാണെന്ന് ഒഹായെ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും പോലീസും വെളിപ്പെടുത്തി. മൂന്നു പേരും അമ്മയോടൊപ്പം കിടക്ക മുറിയിൽ മരിച്ചു കിടക്കുകയായിരുന്നുവെന്നും ബലപ്രയോഗം നടന്നതായോ, തോക്കോ, കത്തിയോ മറ്റ് ആയുധങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts