എണ്ണക്കമ്പനിക്കു ലാഭക്കുതിപ്പ്

മും​ബൈ: പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​ക്ക​യ​റ്റ​ത്തി​ൽ ജ​ന​ങ്ങ​ൾ ന​ട്ടംതി​രി​യു​ന്പോ​ൾ വ​ന്പ​ൻ ലാ​ഭ​ക്കു​തി​പ്പു​മാ​യി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ (ഐ​ഒ​സി). രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ​വി​ല്പ​ന ക​ന്പ​നി​യാ​ണ് ഐ​ഒ​സി. മാ​ർ​ച്ചി​ല​വ​സാ​നി​ച്ച ത്രൈ​മാ​സം ഐ​ഒ​സി​യു​ടെ ലാ​ഭ​ത്തി​ൽ 40 ശ​ത​മാ​ന​മാ​ണു വ​ർ​ധ​ന.

ത​ലേ​ വ​ർ​ഷം ഇ​തേ ത്രൈ​മാ​സ​ത്തി​ൽ 3720.62 കോ​ടി രൂ​പ ആ​യി​രു​ന്ന അ​റ്റാ​ദാ​യം ഇ​ത്ത​വ​ണ 5218.10 കോ​ടി രൂ​പ​യാ​യി. നി​രീ​ക്ഷ​ക​ർ ക​ണ​ക്കാ​ക്കി​യ​തി​ലും ഗ​ണ്യ​മാ​യി കൂ​ടു​ത​ലാ​ണി​ത്. ത്രൈ​മാ​സ വി​റ്റു​വ​ര​വി​ൽ 12.12 ശ​മ​താ​നം മാ​ത്രം വ​ർ​ധ​ന ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് അ​റ്റാ​ദാ​യ​ത്തി​ൽ 40.25 ശ​ത​മാ​നം വ​ർ​ധ​ന. വി​റ്റു​വ​ര​വ് 1.22 ല​ക്ഷം കോ​ടി​യി​ൽ നി​ന്ന് 1.37 ല​ക്ഷം കോ​ടി രൂ​പ​യാ​യി.

ഒ​രു വീ​പ്പ ക്രൂ​ഡ് ഓ​യി​ൽ ശു​ദ്ധീ​ക​രി​ച്ചു വി​റ്റു ക​ഴി​യു​ന്പോ​ൾ ക​ന്പ​നി​ക്ക് 8.40 ഡോ​ള​ർ (577 രൂ​പ) ലാ​ഭം കി​ട്ടും. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​ത്ത് ഈ ​ലാ​ഭം 7.77 ഡോ​ള​ർ (528 രൂ​പ) ആ​യി​രു​ന്നു.

2.08 കോ​ടി ട​ൺ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളാ​ണു ജ​നു​വ​രി-​മാ​ർ​ച്ച് ത്രൈ​മാ​സ​ത്തി​ൽ വി​റ്റ​ത്. ത​ലേ​വ​ർ​ഷ​ത്തെ നാ​ലാം ത്രൈ​മാ​സ​ത്തി​ൽ ഇ​ത് 196 കോ​ടി ട​ൺ ആ​യി​രു​ന്നു. ഓ​ഹ​രി ഒ​ന്നി​നു ര​ണ്ടു രൂ​പ വ​ച്ച് അ​വ​സാ​ന ലാ​ഭ​വീ​തം പ്ര​ഖ്യാ​പി​ച്ചു. നേ​ര​ത്തേ ഓ​ഹ​രി ഒ​ന്നി​നു 19 രൂ​പ ഇ​ട​ക്കാ​ല ലാ​ഭ​വീ​ത​മാ​യി ന​ല്കി​യി​രു​ന്നു.

Related posts