ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ… ആ​യി​ര​ത്തി​ന്‍റെ​യും അ​ഞ്ഞൂ​റി​ന്‍റേ​യും പ​ഴ​യ നോ​ട്ടു​ക​ൾ; റോഡരികിൽ നിരോധിച്ച ​നോ​ട്ടു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

RUPEES-OLDഷൊ​ർ​ണൂ​ർ: ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ​യു​ടെ പ​ഴ​യ​നോ​ട്ടു​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി സം​സ്ഥാ​ന പാ​ത​യി​ൽ കൂ​ന​ത്ത​റ​യ്ക്കു സ​മീ​പ​മു​ള്ള വ​യ​ലി​ലാ​ണ് ആ​യി​ര​ത്തി​ന്‍റെ​യും അ​ഞ്ഞൂ​റി​ന്‍റേ​യും പ​ഴ​യ നോ​ട്ടു​ക​ൾ മു​റി​ച്ചിട്ട നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. ഇ​വ​ർ​വ​ന്ന് നോ​ട്ടു​ക​ൾ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി.
ഒ​ന്ന​ര​മാ​സം മു​ന്പ് ആ​ര്യ​​ൻ​കാ​വ് മൈ​താ​നി​ക്കു സ​മീ​പം ന്നെ​ര​ല​ക്ഷം​ രൂ​പ​യു​ടെ നോ​ട്ടു​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു​ണ്ട്. ഇ​തി​നെ​ക്കു​റി​ച്ച് പോ​ലീ​സി​നു വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

Related posts