യുവതികളെ വളയ്ക്കാന്‍ കാര്‍മോഷണം പതിവാക്കിയ വൃദ്ധന്‍ അറസ്റ്റില്‍; ഈ പരിപാടി തുടങ്ങിയത് ആഡംബരക്കാര്‍ നല്‍കാത്തതിനെത്തുടര്‍ന്ന് കാമുകി ഉപേക്ഷിച്ചു പോയതിനാല്‍

kilavanയുവതികളെ വളയ്ക്കാന്‍ കാറുകള്‍ മോഷ്ടിക്കുന്നതു ശീലമാക്കിയ വൃദ്ധന്‍ അറസ്റ്റില്‍. പളംവിഹാറില്‍ വാടകക്ക് താമസിക്കുന്ന അവിവാഹിതനായ രാജ് ഭാട്ട്യയെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഹ്യൂണ്ടായി ക്രെറ്റാ കാര്‍ നല്‍കാത്തതിനെത്തുടര്‍ന്ന് കാമുകി ഉപേക്ഷിച്ചു പോയതാണ് 65കാരനായ ഇയാളെ കാര്‍ മോഷണത്തിനു പ്രേരിപ്പിച്ചത്.  സ്ത്രീകളോട് വിവാഹാഭ്യര്‍ത്ഥന നടത്താനാണ് കാര്‍ മോഷ്ടിച്ചതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു.

മഹാരാഷ്ട്രയിലും ഇയാള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. പ്രതിയും കൂട്ടാളികളും കാര്‍ നോക്കി വെച്ച ശേഷം പിന്നീടാണ് മോഷണം നടത്തിയിരുന്നത്. കീര്‍ത്തി നഗര്‍ പോലീസ് സ്റ്റേഷനില്‍ ഹ്യുണ്ടായ് ക്രീറ്റ കാര്‍ മോഷണം പോയെന്ന് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാട്ട്യയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തതെന്ന് കമ്മീഷണര്‍ വിജയ് കുമാര്‍ പറഞ്ഞു. ഡൂപ്ലികേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് ഇയാള്‍ കാറിന്റെ വാതില്‍ തുറന്നതെന്ന് പോലീസിനോട് പറഞ്ഞു. ഇയാള്‍ വേറെ വല്ല കുറ്റകൃത്യത്തിലും ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി. ആദ്യം കുറ്റം നിഷേധിച്ച പ്രതി പിന്നീട് സമ്മതിക്കുകയായിരുന്നു. മോഷ്ടിക്കുന്ന കാര്‍ പിന്നീട് കാര്‍ ബംഗാളിലെ സിലിഗുരിയില്‍ തുച്ഛമായ വിലായായ ഒരു ലക്ഷത്തിനോ ഒന്നേകാല്‍ ലക്ഷത്തിനോ വില്‍ക്കുന്നതായിരുന്നു ഇയാളുടെ രീതി. രണ്ട് ഹ്യുണ്ടായ് ക്രീറ്റ കാര്‍, ഡ്യൂപ്ലിക്കേറ്റ് താക്കോല്‍, രണ്ട് വ്യാജ നമ്പര്‍ പ്ളേറ്റുകള്‍ എന്നിവ ഇയാളുടെ പക്കല്‍ നിന്ന് പോലീസ് കണ്ടെടുത്തു.

Related posts