പ്രണയം നടിച്ച് 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ബംഗാളി യുവാവ് പിടിയിൽ; ഒളിച്ചോടിയ ഇവരെ ബംഗളൂരുവിൽ നിന്നുമാണ് പോലീസ് പിടികൂടിയത്

bengaliarrestഎ​രു​മ​പ്പെ​ട്ടി: 13 വ​യ​സു​കാ​രി വി​ദ്യാ​ർ​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് ത​ട്ടി​കൊ​ണ്ടു പോ​യ ബം​ഗാ​ളി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ​തു.വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി പ​രേ​ഷ് ബ​ർ​മ​ൻ (29 ) നെ​യാ​ണ് കു​ന്നം​കു​ളം സി.​ഐ.​രാ​ജേ​ഷ് കെ.​മേ​നോ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്.​

നാ​ലുദി​വ​സ​മാ​യി പെ​ണ്‍​കു​ട്ടി​യെ​യും യു​വാ​വി​നെ​യും കാ​ണാ​താ​യി​ട്ട് പണിക്കെത്തിയ യുവാവ് പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യം ന​ടി​ച്ച് തട്ടികൊ​ണ്ടുപോ​കുകയായിരുന്നു. യു​വാ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ കേന്ദ്രീകരിച്ചും മ​റ്റുമായി ന​ട​ത്തിയ അ​നേ​ഷ​ണത്തി​ൽ ബാം​ഗ്ലു​രി​ൽ വച്ച് ഇ​വ​ർ പി​ടി​ക്ക​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും, പോ​ലീ​സും ചേ​ർ​ന്ന് ഇവരെ കൊ​ണ്ടുവ​രി​ക​യു​മായിരുന്നു.

​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടു പോ​യ​തി​നും ബ​ലാ​സം​ഗം ന​ട​ത്തി​യ​തി​നു​മാ​ണ് പോ​ലീ​സ് ഇ​യാ​ൾക്കെ​തി​രെ കേ​സെ​ടു​ത്തത്. തൃ​ശൂ​ർ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കിയ പ്ര​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ഡ് ചെ​യ്തു. എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ.​കെ.​വി. വ​നി​ൽ​കു​മാ​ർ, അ​ഡി​ഷ​ണ​ൽ എ​സ് ഐ​ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ അന്വേഷ ണ സംഘത്തിലുണ്ടായിരുന്നു.

Related posts