പിന്നില്‍ പ്രധാനമന്ത്രി മോദിയുടെ ഒമാന്‍ സന്ദര്‍ശനമോ? ഒമാനില്‍ ഏഴു മലയാളികളുള്‍പ്പെടെ 62 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു; വിട്ടയക്കപെട്ടവരുടെ പട്ടികയില്‍ ഏഴു മലയാളികളും

മ​സ്ക​റ്റ്: ഒ​മാ​നി​ലെ സു​മ​യി​ൽ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വി​ലാ​യി​രു​ന്ന 62 ഇ​ന്ത്യാ​ക്കാ​രെ മോ​ചി​പ്പി​ച്ചു. ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി ഹി​സ് മ​ജ​സ്റ്റി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സാ​യി​ദി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ൻ പ്ര​കാ​ര​മാ​ണ് മോ​ച​നം. വി​ട്ട​യ​ക്ക​പെ​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ൽ ഏ​ഴു മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി സ​ന്തോ​ഷ്, ക​ല്ല​ന്പ​ലം സ്വ​ദേ​ശി ഷാ​ജ​ഹാ​ൻ, കൊ​ല്ലം സ്വ​ദേ​ശി മ​നാ​ഫ്, കോ​ത​മം​ഗ​ലം പൈ​മ​റ്റം​കാ​ര​ൻ ന​വാ​സ്, കോ​ഴി​ക്കോ​ട് കൊ​ടു​വ​ല്ലൂ​ർ സ്വ​ദേ​ശി ഭ​ര​ത​ൻ ചെ​റു​മ​ല​യി​ൽ, പ​ട്ടാ​ന്പി​ക്കാ​ര​ൻ മു​സ്ത​ഫ, മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി അ​ലി​ക്കു​ട്ടി എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള മ​ല​യാ​ളി​ക​ൾ.

ത​ട​വു​കാ​രാ​യ ഇ​ന്ത്യ​ക്കാ​രു​ടെ മോ​ച​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​വു​മാ​യി കൂ​ട്ടി വാ​യി​ക്കേ​ണ്ട​താ​ണ്. ഇ​തി​നി​ട​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ​ല ത​ട​വു​കാ​രു​ടെ​യും മോ​ച​ന​ത്തി​നാ​യി പ്ര​യ​ത്ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ അ​വ​കാ​ശ വാ​ദ​ങ്ങ​ളു​മാ​യി രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്.

ബ​ന്ധു​ക്ക​ളും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും പ​ല ത​ട​വു​കാ​രു​ടെ​യും ശി​ക്ഷാ കാ​ലാ​വ​ധി​ക്ക് മു​ന്പു​ള്ള മോ​ച​ന​ത്തി​നാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ര​ന്ത​ര സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​വ​ന്നി​രു​ന്ന​താ​ണ്. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും വ്യ​ക്ത​മാ​യ ഒ​രു പ​ത്ര​ക്കു​റി​പ്പ് ഇ​റ​ങ്ങി​യി​ട്ടി​ല്ല എ​ന്നു​ള്ള​തും അ​വ​കാ​ശ വാ​ദ​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ന്നു.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം

Related posts