അയല്‍വാസിയുടെ ക്രൂരത! അരി ചോദിച്ച് വീട്ടിലെത്തിയ അയല്‍വാസി പിന്നില്‍നിന്ന് ആക്രമിച്ചു; ഭര്‍ത്താവ് മരിച്ച ഓമന വീട്ടില്‍ തനിച്ചാണു താമസം

omanaഇ​രി​ങ്ങാ​ല​ക്കു​ട: എ​ട​ക്കു​ളം ഐ​ക്ക​ര​കു​ന്ന് സ്വ​ദേ​ശി കി​ഴ​ക്കേ വ​ള​പ്പി​ൽ ഓ​മ​ന​യെ​ അ​യ​ൽ​വാ​സി​യാ​യ സ്ത്രീ ​ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ല്പി​ച്ച​താ​യി പ​രാ​തി. ​ ഭ​ർ​ത്താ​വ് മ​രി​ച്ച ഓ​മ​ന വീ​ട്ടി​ൽ ത​നി​ച്ചാ​ണു താ​മ​സം.

ചെ​വ്വാ​ഴ്ച്ച പു​ല​ർ​ച്ചെ അ​രി ചോ​ദി​ച്ച് വീ​ട്ടി​ൽ എ​ത്തി​യ അ​യ​ൽ​വാ​സി​യാ​യ സ്ത്രീ ​അ​രി എ​ടു​ക്കു​ന്ന​തി​നി​ടെ പി​ന്നി​ൽനി​ന്ന് എ​ന്തോകൊ​ണ്ട് അ​ക്ര​മി​ച്ച​താ​യി ഓ​മ​ന പ​റ​യു​ന്നു.​ അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ധം ന​ഷ്ട​പെ​ട്ട ഓ​മ​ന​യെ അ​യ​ൽ​വാ​സി​ക​ളാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.​

ത​ല​യു​ടെ പു​റ​കുവ​ശം പൊ​ളി​ഞ്ഞ​തി​നാ​ൽ പി​ന്നീ​ട് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.​ ഏ​ഴോ​ളം തു​ന്നി​കെ​ട്ടു​ക​ളാ​ണ് ഓ​മ​ന​യു​ടെ ത​ല​യ്ക്ക് പി​ന്നി​ലാ​യി ചെ​യ്തി​ട്ടു​ള്ള​ത്.​ ര​ണ്ടാ​ഴ്ചമു​ന്പും ഇ​തേ സ്ത്രീ ​സം​ശ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടി​ൽ വ​ന്നി​രു​ന്ന​താ​യി ഓ​മ​ന പ​റ​യു​ന്നു.​ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts