ഒഴിവാക്കാനാവില്ല ഒമേഗ 3 ഫാറ്റി ആസിഡുകൾ

ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല​ച്ചോ​റിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശ​രീ​ര​വ​ള​ർ​ച്ച, വി​കാ​സം എ​ന്നി​വ​യ്ക്ക് അ​വ​ശ്യം. ഇ​പി​എ, ഡി​എ​ച്ച്എ, എ​എ​ൽ​എ എ​ന്നി​ങ്ങ​നെ ഒ​മേ​ഗ 3 പ​ല​ത​രം. ശ​രീ​രം ഇ​വ ഉ​ത്പാ​ദി​പ്പി​ക്കു​ന്നി​ല്ല. നാം ​ക​ഴി​ക്കു​ന്ന ആ​ഹാ​ര​ത്തി​ൽ നി​ന്നാ​ണ് ഇ​തു ല​ഭ്യ​മാ​കു​ന്ന​ത്.

ത​ല​ച്ചോ​റിന്‍റെയും ഹൃ​ദ​യത്തിന്‍റെയും ആ​രോ​ഗ്യ​ത്തി​ന് അ​വ​ശ്യ​പോ​ഷ​കം. ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ അ​യ​ല, മ​ത്തി തു​ട​ങ്ങി​യ ചെ​റു​മീ​നു​ക​ൾ ക​റി​വ​ച്ചു​ക​ഴി​ക്കു​ന്ന​ത് ഒ​മേ​ഗ 3 യു​ടെ ല​ഭ്യ​ത​യ്ക്കു സ​ഹാ​യ​കം. ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് സ​മൃ​ദ്ധമാണു മീനെണ്ണ.

ഒ​മേ​ഗ 3 കുറഞ്ഞാൽ… 

ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ കു​റ​വു​ള​ള​വ​ർ​ക്ക് ക്ഷീ​ണം, ഓ​ർ​മ​ക്കു​റ​വ്, ച​ർ​മ​ത്തി​നു വ​ര​ൾ​ച്ച, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ, ഡി​പ്ര​ഷ​ൻ തുടങ്ങിയ​വ​യ്ക്കു സാ​ധ്യ​ത​യേ​റും. കു​ഞ്ഞു​ങ്ങ​ൾ​ക്കും കുട്ടി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ അ​വ​ശ്യം. പോ​ളി അ​ണ്‍​സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റി ആ​സി​ഡു​ക​ളാ​ണ് ഒ​മേ​ഗ3 ഫാ​റ്റി ആ​സി​ഡു​ക​ൾ.

മീ​നി​ൽ മാ​ത്ര​മല്ല ഒ​മേ​ഗ 3 

ഉ​ഴു​ന്ന്, രാ​ജ്മാ, മീ​നെ​ണ്ണ, ക​ടു​കെ​ണ്ണ, സോ​യാ​ബീ​ൻ, കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ, സോയാബീൻ, വാൽനട്ട്, ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, വെ​ളു​ത്തു​ള​ളി, ഒ​ലി​വ് എ​ണ്ണ, പ​രി​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലും ഒ​മേ​ഗ 3 ധാ​രാ​ളം. പാം​ഓ​യി​ലി​ൽ ഉ​ള​ള​തി​ലു​മ​ധി​കം ഒ​മേ​ഗ 3 ക​ടു​കെ​ണ്ണ​യി​ലു​ണ്ട്. ഏ​റ്റ​വു​മ​ധി​കം ഒ​മേ​ഗ 3 ഉ​ള​ള പാ​ച​ക​ എ​ണ്ണ​യും ക​ടു​കെ​ണ്ണ ത​ന്നെ.

കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​ന് 

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​ര​മാ​യ എ​ച്ച്ഡി​എ​ൽ എ​ന്ന ന​ല്ല കൊ​ള​സ്ട്രോ​ളിന്‍റെ തോ​തു കൂട്ടുന്ന​തി​ന് ഒ​മേ​ഗ 3 സ​ഹാ​യ​കം. ഡി​എ​ച്ച്എ എ​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​ഡി​ഡ് ട്രൈ ​ഗ്ലി​സ​റൈ​ഡു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ര​ക്ത​ത്തി​ലെ കൊ​ഴുപ്പിന്‍റെ തോ​തു കു​റ​യ്ക്കു​ന്നു. അ​ങ്ങ​നെ ടോട്ട​ൽ കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്നു.

ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ശീ​ല​മാ​ക്കി​യാ​ൽ ഹൈ​പ്പ​ർ​ടെ​ൻ​ഷ​ൻ(​ഉ​യ​ർ​ന്ന ബി​പി) ഉ​ള​ള​വ​രു​ടെ ര​ക്ത​സ​മ്മർ​ദം കു​റ​യ്ക്കാം. ഉ​യ​ർ​ന്ന ബി​പി​ക്കു ചി​കി​ത്സ​തേ​ടു​ന്ന​വ​ർ​ക്ക് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​മേ​ഗ 3 ഭ​ക്ഷ​ണ​ക്ര​മം സ്വീ​ക​രി​ക്കാം.

ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് 

ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ളും ര​ക്ത​സമ്മർ​ദ​വും കു​റ​യ്ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ഹൃ​ദ​യ​രോ​ഗ സാ​ധ്യ​ത​യും കു​റ​യ്ക്കു​ന്നു. സ്ട്രോ​ക്, ഹൃ​ദ​യാ​ഘാ​തം, ഹൃ​ദ​യ​മി​ടി​പ്പി​ൽ ക്ര​മ​വ്യ​തി​യാ​നം തു​ട​ങ്ങി​യ​വ​യ്ക്കു​ള​ള സാ​ധ്യ​ത​യും കു​റ​യ്ക്കു​ന്നു. ത​ല​ച്ചോ​റി​ലേ​ക്കു​ള​ള ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ ചീ​ത്ത കൊ​ള​സ്ട്രോ​ൾ അ​ടി​ഞ്ഞു​കൂ​ടി പ്ലേ​ക് രൂ​പ​പ്പെ​ടു​ന്ന​തും ര​ക്തം ക​ട്ടപി​ടി​ക്കു​ന്ന​തും ത​ട​യു​ന്നു. ധ​മ​നി​ക​ളു​ടെ കട്ടികൂ​ടി ഉ​ൾ​വ്യാ​സം കു​റ​യു​ന്ന ആ​ർട്ടീ​രി​യോ​ സ്ളീ​റോ​സി​സ് എ​ന്ന രോ​ഗം ത​ട​യു​ന്ന​തി​നും ഒ​മേ​ഗ 3 സ​ഹാ​യ​കം.

പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന് 

സ​ന്ധി​ക​ളി​ൽ നീ​രും വേ​ദ​ന​യു​മു​ണ്ടാ​ക്കു​ന്ന​താ​ണ് റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്. ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ് ല​ക്ഷ​ണ​ങ്ങ​ളു​ടെ തീ​വ്ര​ത കു​റ​യ്ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. ശ​രീ​ര​ത്തി​ലെ കാ​ൽ​സ്യത്തിന്‍റെ തോ​തു കൂട്ടുന്ന​തി​നും എ​ല്ലു​ക​ളു​ടെ ക​രു​ത്തു മെ​ച്ച​പ്പെ​ടു​ത്തി ഓ​സ്റ്റി​യോ​പൊ​റോ​സി​സ് സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും ഒ​മേ​ഗ 3 സ​ഹാ​യ​ക​മെ​ന്നു ചി​ല പ​ഠ​ന​ങ്ങ​ൾ സൂ​ച​ന ന​ല്കു​ന്നു.

ഡി​പ്രഷന്‍റെ (വി​ഷാ​ദ​രോ​ഗം)​തോ​തു കു​റ​യ്ക്കു​ന്ന​തി​നും ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ഗു​ണ​ക​ര​മെ​ന്നു ഗ​വേ​ഷ​ക​ർ. പ്രാ​യ​മാ​കു​ന്ന​തോ​ടെ ക​ണ്ണു​ക​ളെ ബാ​ധി​ക്കു​ന്ന മാ​കു​ലാ​ർ ഡീ​ജ​ന​റേ​ഷ​ൻ എ​ന്ന രോ​ഗാ​വ​സ്ഥ​യു​ടെ തീ​വ്ര​ത കു​റ​യ്ക്കു​ന്ന​തി​നും ഒ​മേ​ഗ 3 ഡ​യ​റ്റ് സ​ഹാ​യ​കം.

കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന് 

കു​ട​ലി​ലെ കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ സ​ഹാ​യ​ക​മെ​ന്നു പ​ഠ​ന​ങ്ങ​ൾ. ഒ​മേ​ഗ 3 സ​മൃ​ദ്ധ​മാ​യ ആ​ഹാ​ര​ക്ര​മം ശീ​ല​മാ​ക്കി​യ സ്ത്രീ​ക​ളി​ൽ സ്ത​നാ​ർ​ബു​ദ​സാ​ധ്യ​ത കു​റ​യു​മെ​ന്നു പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.

വി​വി​ധ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്നു​ക​ഴി​ക്കു​ന്ന​വ​ർ അ​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​യ​ശേ​ഷം ഒ​മേ​ഗ 3 ഡ​യ​റ്റ് (ആ​ഹാ​ര​ക്ര​മം) മാ​ത്രം ശീ​ല​മാ​ക്കു​ന്ന​തും ന​ല്ലതല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ചി​കി​ത്സ​കന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. സ്വ​യം​ചി​കി​ത്സ പാ​ടി​ല്ലെ​ന്നു ചു​രു​ക്കം.

ഒ​മേ​ഗ 3 ശ്വാസ​നാ​ള​ത്തി​ലെ നീ​ർ​വീ​ക്കം കു​റ​യ്ക്കു​ന്ന​തി​നാ​ൽ ആ​സ്്ത്്മ​ പ്രശ്നങ്ങൾ കുറയ്ക്കുന്നു. ആ​ൽ​സ്ഹൈ​മേ​ഴ്സ്, ഡി​മെ​ൻ​ഷ്യ തു​ട​ങ്ങി​യ ഓ​ർ​മ​സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും ഒ​മേ​ഗ 3 സ​ഹാ​യ​ക​മെ​ന്നു ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

ഒ​മേ​ഗ 3 യു​ടെ കു​റ​വ് കുട്ടി​ക​ളി​ൽ ഓ​ർ​മ​ക്കു​റ​വി​നും പ​ഠ​ന​പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്ന​താ​യി വി​വി​ധ പ​ഠ​ന​ങ്ങ​ൾ സൂ​ച​ന ന​ല്കു​ന്നു. ഓട്ടി​സം ബാ​ധി​ച്ച കുട്ടി​ക​ൾ​ക്ക് മീ​നെ​ണ്ണ ഗു​ണ​പ്ര​ദ​മാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ.

ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ മൂ​ത്ര​ത്തി​ൽ കാ​ൽ​സ്യം ഓ​ക്സ​ലേ​റ്റ് ക​ല്ലു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​തു ത​ട​യു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളു​ണ്ട്. ഹൃ​ദ​യം, ത​ല​ച്ചോ​റ് എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ.

കാ​ൻ​സ​ർ, സ​ന്ധി​വാ​തം എ​ന്നി​വ ത​ട​യു​ന്ന​തി​നും ഒ​മേ​ഗ 3 സ​ഹാ​യ​കം. ഗ​ർ​ഭി​ണി​ക​ൾ​ക്കു മ​തി​യാ​യ തോ​തി​ൽ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ കു​ഞ്ഞി​ന് കാ​ഴ്ച, നാ​ഡി സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള​ള സാ​ധ്യ​ത​യു​ണ്ടെ​ന്നു വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

അമിതമാകരുത് 

ഒ​മേ​ഗ 3 അ​ട​ങ്ങി​യ ആ​ഹാ​രം അമിതമാകരുത്. ചി​ല​ത​രം ക​ട​ൽ​മീ​നു​ക​ളി​ൽ പ​ല​പ്പോ​ഴും മെ​ർ​ക്കു​റി, പി​സി​ബി, മ​റ്റു വി​ഷമാ​ലി​ന്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഉ​യ​ർ​ന്ന അ​ള​വി​ലു​ള​ള സാ​ന്നി​ധ്യം ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​ടയിട്ടുണ്ട്. ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ അ​ട​ങ്ങി​യ എ​ണ്ണ​ക​ളും പ​രി​പ്പു​ക​ളും അ​മി​ത​മാ​യി ക​ഴി​ക്കു​ന്ന​തും ന​ന്ന​ല്ല. അ​ധി​ക​മാ​യാ​ൽ അ​മൃ​തും വി​ഷം. എ​ന്നാ​ൽ ഒമേഗ 3 അടങ്ങിയ ഭക്ഷണം അമിതമാകാനും പാടില്ല. മീ​ൻ ക​ഴി​ക്കു​ന്ന​ത് ആ​ഴ്ച​യി​ൽ ര​ണ്ടു ത​വ​ണ​യാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​താ​ണ് ആ​രോ​ഗ്യ​ക​രം; അ​തും ക​റി​യാ​ക്കി ക​ഴി​ക്കു​ന്ന​താ​ണ് ഉ​ചി​തം. പ്ര​മേ​ഹ​നി​യ​ന്ത്ര​ണ​ത്തി​നും ഒ​മേ​ഗ 3 ഒ​രു പ​രി​ധി​വ​രെ സ​ഹാ​യ​കം.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS