Set us Home Page

ഓണ്‍ലൈന്‍ സുരക്ഷയ്ക്ക്.., ഒന്നുകൂടി ഓര്‍ക്കാന്‍

സോനു തോമസ്
Tech

സ്വന്തം മൊബൈല്‍ നമ്പര്‍ അറിയില്ലെങ്കിലും ആരും മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ട്– പാസ്‌വേഡ്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും സോഷ്യല്‍ മീഡിയയിലെ കളികള്‍ക്കുമെല്ലാം ഇത് ആവശ്യമാണ്. വിവിധ സൈറ്റുകളില്‍ ഉപയോഗിക്കുന്ന പാസ്‌വേഡുകള്‍ ഓര്‍ത്തുവയ്ക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടാണെന്നതില്‍ തര്‍ക്കമില്ല. എന്നിട്ടും ഈ പാസ്‌വേഡ് നഷ്ടപ്പെട്ടാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ആളുകള്‍ ബോധവാന്‍മാരല്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടാണ് എടിഎമ്മിന്റെ പിന്‍ അതിന്റെ കവറില്‍ സൂക്ഷിക്കുന്നവരും മൊബൈലില്‍ സൂക്ഷിക്കുന്നവരുമൊക്കെ ഇപ്പോഴുമുള്ളത്. ഇതാ പാസ്‌വേഡും വ്യക്തി വിവരങ്ങളും സുരക്ഷിതമാക്കാന്‍ ചില ടിപ്‌സ്. അറിയാവുന്നതാണെ ങ്കിലും ഒന്നുകൂടി ഓര്‍ത്തുവയ്ക്കാന്‍…

മികച്ച പാസ്‌വേഡ്

പാസ്‌വേഡുകള്‍ ബുദ്ധിപരമായി തെരഞ്ഞെടുക്കുക എന്നതാണ് ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. ചില വലിയ ‘ബുദ്ധിമാന്മാര്‍’ ഉപയോഗിക്കുന്നതാണ് 123456, password എന്നീ പാസ്വേഡുകള്‍. ഏറ്റവുമധികം ഹാക്ക് ചെയ്യപ്പെടുന്നതും ഇത്തരം പാസ്‌വേഡുകള്‍ ഉപയോഗിച്ച അക്കൗണ്ടുകളാണ്. ചിലര്‍ സ്വന്തം മൊബൈല്‍നമ്പറും ജനനതീയതിയുമൊക്കെയാണ് പാസ്‌വേഡായി ഉപയോഗിക്കുന്നത്. അക്ഷരങ്ങള്‍, അക്കങ്ങള്‍ ചിഹ്നങ്ങള്‍ തുടങ്ങിയവ അടങ്ങിയ (ആല്‍ഫാ ന്യൂമെറിക്) പാസ്വേഡ് ആയിരിക്കണം ഉപയോഗിക്കേണ്ടത്.

Twostep Verification

ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ മൊബൈലില്‍ OTP (One Time Password) ലഭിക്കാനുള്ള ഓപ്ഷന്‍ സെറ്റ് ചെയ്യുക. ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്കും സോഷ്യല്‍ മീഡിയയിലും ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാണ്. എന്നാല്‍ പെട്ടെന്ന് ലോഗിന്‍ ചെയ്യാനുള്ള സൗകര്യത്തിന് ഇത്തരം ഓപ്ഷനുകള്‍ അധികം ആളുകള്‍ ഉപയോഗിക്കാറില്ല. അതുകൊണ്ട് തന്നെ അക്കൗണ്ടുകള്‍ ആരെങ്കിലും ഹാക്ക് ചെയ്യാന്‍ ശ്രമിച്ചാലും ഉപയോക്താവ് ആ വിവരം അറിയുന്നില്ല. പിന്നീട് അക്കൗണ്ടില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് തങ്ങളുടെ അക്കൗണ്ട് നഷ്ടപ്പെട്ട വിവരം അറിയുന്നത്. മൊബൈല്‍നമ്പറിലേക്കും ഇ–മെയിലിലേക്കും OTP ലഭിക്കാനുള്ള ഓപ്ഷന്‍ എല്ലാ സൈറ്റുകളിലും ഉണ്ട്.

സുരക്ഷിതമായ ചാറ്റിംഗ്

ടെക്സ്റ്റ് ചാറ്റിംഗ് ചോര്‍ത്താന്‍ താരതമ്യേന ഏളുപ്പമാണ്. എന്‍ക്രിപ്റ്റ് ഓപ്ഷന്‍ ഇല്ലാത്തതാണ് ഇത്തരം മെസേജിംഗ് ആപ്ലിക്കേഷനുകളെന്നതാണ് ഇതിനു കാരണം. വ്യക്തിവിവരങ്ങളടക്കം പല കാര്യങ്ങളും ഇത്തരം മെസേജുകളിലൂടെ നാം പങ്കുവയ്ക്കാറുണ്ട്. ചില പ്രധാനപ്പെട്ട പാസ്വേഡുകളും ഇത്തരത്തില്‍ ബന്ധുക്കള്‍ക്കോ, കൂട്ടുകാര്‍ക്കോ അയച്ചു കൊടുക്കാറുണ്ട്. ഇതെല്ലാം ചോര്‍ത്തപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. എന്‍ക്രിപ്റ്റഡ് മെസേജിംഗ് സേവനങ്ങള്‍ ഉപയോഗിക്കുക എന്നതാണ് ഇതിനൊരു പരിഹാരം. വാട്‌സ്ആപ് തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷനുകള്‍ എന്‍ക്രിപ്റ്റഡ് ആണ്.

പ്രൈവറ്റ് ബ്രൗസര്‍

പബ്ലിക് കംപ്യൂട്ടറില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന പലര്‍ക്കും അതില്‍ നമ്മുടെ വ്യക്തിത്വം വെളിപ്പെടുത്താതെ ഉപയോഗിക്കാന്‍ കഴിയുന്ന ഓപ്ഷനെക്കുറിച്ച് അറിയില്ല. െ്രെപവറ്റ് / ഇന്‍കോഗ്‌നിറ്റോ മോഡില്‍ ഉപയോഗിച്ചാല്‍ നമ്മുടെ ബ്രൗസിംഗ് ഹിസ്റ്ററി ആര്‍ക്കും അറിയാന്‍ സാധിക്കില്ല. രഹസ്യസ്വഭാവമുള്ള സൈറ്റുകളില്‍ ലോഗിന്‍ ചെയ്യേണ്ടി വരുമ്പോള്‍ ഈ ഓപ്ഷന്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

ഹാര്‍ഡ് ഡ്രൈവ് സുരക്ഷ

ഇന്‍ര്‍നെറ്റ് സൗകര്യമുള്ള കംപ്യൂട്ടറില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്താന്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഹാക്കര്‍മാര്‍ക്കു കഴിയും. അതുകൊണ്ട് ഇന്‍ര്‍നെറ്റ് ഉപയോഗിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. പിന്നെ എന്താണ് മാര്‍ഗം? കംപ്യൂട്ടറിലെ വിവരങ്ങള്‍ സുരക്ഷിതമാക്കുക എന്നതാണ് പോംവഴി. ഇതിനായുള്ള മാര്‍ഗം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി വിന്‍ഡോസ് ബിറ്റ്‌ലോക്കര്‍ (Bit Locker) എന്ന സംവിധാനവും ആപ്പിള്‍ ഫയല്‍ വോര്‍ട്ടും (FileVault) ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെബ് കാമറ മൂടിവയ്ക്കുന്നത് സുരക്ഷയ്ക്കു അനിവാര്യമാണ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS