കേരള സർക്കാരിന്‍റെ രണ്ടാം വാർഷികം;പൂട്ടിയ കെൽട്രോൺ സ്ഥാപനങ്ങൾ ഈ വർഷം തുറക്കും: മന്ത്രി മൊയ്തീൻ

തൃ​ശൂ​ർ: തീ​ര​ദേശ, മ​ല​യോ​ര ഹൈ​വേ​ക​ൾ കൂ​ടു​ത​ൽ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​മൊ​രു​ക്കി വി​ക​സി​പ്പി​ക്കാ​ൻ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു വ​രു​ന്ന​താ​യി മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം​വാ​ർ​ഷി​കാ​ഘോ​ഷത്തിന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ളം നി​ക്ഷേ​പ സം​സ്ഥാ​ന​മാ​ക്കി കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ൽ സൗ​ക​ര്യ​മൊ​രു​ക്കും. തൊ​ഴി​ൽ ക​ന്പോ​ളം, ഉ​ത്പാ​ദ​ന പ്ര​ക്രി​യ എ​ന്നി​വ സ​ജീ​വ​മാ​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത​കേ​ര​ളം, ലൈ​ഫ്, ആ​ർ​ദ്രം, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം എ​ന്നി​വ ജ​ന​കീ​യാ​ടി​ത്ത​റ​യി​ൽ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കാ​ത്ത 3229 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​ർ​ക്ക് ഈ ​വ​ർ​ഷം വീ​ടു​നി​ർ​മി​ച്ചു ന​ൽ​കും. ഇ​തി​നാ​യി ഹ​ഡ്കോ​യി​ൽനി​ന്ന് 3250 കോ​ടി​രൂ​പ വാ​യ്പ​യെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ള​ങ്കു​ന്ന​ത്തു​കാ​വി​ൽ പൂ​ട്ടി​ക്കിട​ന്നി​രു​ന്ന കെ​ൽ​ട്രോ​ണ്‍ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​വ​ർ​ഷം തു​റ​ന്ന് സൗ​രോ​ർ​ജ​പാ​ന​ൽ നി​ർ​മാ​ണം തു​ട​ങ്ങും. ഗു​രു​വാ​യൂ​രി​ൽ പ​ഴ​യ ഗ​സ്റ്റ് ഹൗ​സി​ന്‍റെ സ്ഥാ​ന​ത്ത് 23 കോ​ടി രൂ​പ ചെ​ല​വി​ൽ പു​തി​യ ഗ​സ്റ്റ് ഹൗ​സ് സ​മു​ച്ച​യം പ​ണി​യും. ഇ​തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം 28ന് ​ന​ട​ത്തും.

ഗു​രു​വാ​യൂ​രി​ലെ പ്ര​സാ​ദം പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള 90 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 20 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നാ​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts