യുവനടിയെ ആക്രമിച്ചവരെ വെടിവച്ചു കൊല്ലണം; ആദ്യം ചോദ്യം ചെയ്യേണ്ടത് ഗൂഢാലോചനയുണ്ടെന്നു പറഞ്ഞ നടിയെ;പി. സി ജോര്‍ജ്

pc600തിരുവനന്തപുരം:കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പങ്കുണ്ടെന്നു പറഞ്ഞ് പ്രമുഖ നടനെ ആക്രമിക്കുന്നതിനെതിരെ പി. സി ജോര്‍ജ്. എല്ലാവരോടും സൗഹൃദപരമായി ഇടപെടുന്ന ഈ നടനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും പി. സി ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുന്നയിച്ച നടിയ്ക്ക്‌ക്കെതിരെയും പിസി ആഞ്ഞടിച്ചു. ആദ്യം ചോദ്യം ചെയ്യേണ്ടത് ഈ നടിയെയാണ് എന്നായിരുന്നു പിസിയുടെ പ്രതികരണം. യഥാര്‍ഥത്തില്‍ ഈ നടനെതിരേയാണ് ഗൂഢാലോചന നടയ്ക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു. നടിയെ ആക്രമിച്ചവരെ വെടിവച്ച് കൊല്ലണമെന്നും പിസി പറഞ്ഞു.

പെണ്‍കുട്ടിയ അക്രമിക്കാന്‍ ഡ്രൈവര്‍ ഉള്‍പ്പടെയുള്ളവര്‍ കൂട്ടു നിന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. നടിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് തനിക്കു ലഭിച്ച വിവരങ്ങള്‍ നല്‍കുന്ന സൂചനയെന്നും പിസി പറയുന്നു. സ്ത്രീകള്‍ക്ക് നേരെ അക്രമമുണ്ടായാലും തങ്ങള്‍ക്ക് അതില്‍ എന്ത് ലാഭം ലഭിക്കുമെന്ന നോട്ടമുള്ള ബന്ധുക്കള്‍ ശാപമാണെന്നും പിസി പറയുന്നു.

Related posts