പേ​രു​മാ​റ്റി​യാ​ലും കാ​ണി​ക്കി​ല്ല! പ​ദ്മാ​വ​ത് മ​ധ്യ​പ്ര​ദേ​ശി​ലും ഗു​ജ​റാ​ത്തി​ലും നി​രോ​ധി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ വി​വാ​ദ​സി​നി​മ പ​ദ്മാ​വ​ത് മ​ധ്യ​പ്ര​ദേ​ശി​നു പി​ന്നാ​ലെ ഗു​ജ​റാ​ത്തും നി​രോ​ധി​ച്ചു. സം​സ്ഥാ​ന​ത്ത് പ​ദ്മാ​വ​ത് നി​രോ​ധി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വി​ജ​യ് രു​പാ​നി അ​റി​യി​ച്ചു. വ​രു​ന്ന 25 ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ഗു​ജ​റാ​ത്തും മധ്യപ്രദേശും പ്ര​ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്. താ​ൻ എ​ന്താ​ണോ മു​ൻ​പ് പ​റ​ഞ്ഞ​ത്, അ​ത് സം​ഭ​വി​ക്കു​ക​ത​ന്നെ ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ചി​ത്രം നി​രോ​ധി​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​നു മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ മ​റു​പ​ടി.

ഒ​ട്ടേ​റെ പ്ര​തി​ബ​ന്ധ​ങ്ങ​ൾ ത​ര​ണം​ചെ​യ്താ​ണ് സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി സി​നി​മ​യ്ക്ക് പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ച്ച​ത്. സി​നി​മ​യു​ടെ പേ​ര് പ​ദ്മാ​വ​തി എ​ന്ന​തി​നു പ​ക​രം പ​ദ്മാ​വ​ത് എ​ന്നു മാ​റ്റി​യ​തോ​ടെ​യാ​ണ് റി​ലീ​സി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ദീ​പി​കാ പ​ദു​ക്കോ​ണും ഷാ​ഹി​ദ് ക​പൂ​റും ര​ൺ​വീ​ർ സിം​ഗു​മാ​ണു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഡി​സം​ബ​ർ ഒ​ന്നി​നാ​ണു ചി​ത്രം റി​ലീ​സ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സെ​ൻ​സ​ർ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു റി​ലീ​സ് തീ​യ​തി മാ​റ്റു​ക​യാ​യി​രു​ന്നു.

സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു ച​രി​ത്ര​വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി സാ​മ്യ​മു​ണ്ടെ​ന്ന ആ​ക്ഷേ​പ​മാ​ണു ചി​ത്ര​ത്തെ വി​വാ​ദ​ത്തി​ലേ​ക്കു വ​ലി​ച്ചി​ഴ​ച്ച​ത്. ര​ജ​പു​ത്ര സ​മു​ദാ​യ​ക്കാ​ർ ചി​ത്രം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്നു ചി​ല രം​ഗ​ങ്ങ​ളി​ൽ മാ​റ്റം​വ​രു​ത്താ​ൻ കേ​ന്ദ്ര സെ​ൻ​സ​ർ​ബോ​ർ​ഡ് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Related posts