പ​ത്മാ​വ​തി​യു​ടെ ഫ​സ്റ്റ് ലു​ക്ക്; ദീ​പി​ക ഞെ​ട്ടി​ച്ചു

ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന ദീ​പി​ക പ​ദു​കോ​ണ്‍ നാ​യി​ക​യാ​കു​ന്ന പ​ത്മ​ാവ​തി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ആ​രാ​ധ​ക​ർ അ​ന്പ​ര​ന്നുപോ​യി എ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. അ​ന്പ​ര​ന്നു. ച​രി​ത്ര​സി​നി​മ​യാ​യ പ​ത്മാ​വ​തി​യു​ടെ ഫ​സ്റ്റ്ലു​ക്ക് ക​ണ്ട​വ​ർ​ക്ക് തെ​ല്ലും സം​ശ​യ​മു​ണ്ടാ​കി​ല്ല, ചി​റ്റോ​ഡി​ലെ റാ​ണി പ​ത്മാ​വ​തി​യാ​യി ദീ​പി​ക സി​നി​മ​യി​ൽ ജീ​വി​ക്കു​മെ​ന്ന്. ആ​രാ​ധ​ക​ർ​ക്കി​ട​യി​ലേ​ക്ക് ശ​രി​ക്കും അ​ന്പ​ര​പ്പി​ന്‍റെ ബോം​ബാ​ണ് പ​ത്മാ​വ​തി ടീം ​വ​ർ​ഷി​ച്ച​ത്. റാ​ണി പ​ത്മി​നി അ​വ​താ​ര​മാ​യു​ള്ള ദീ​പി​ക​യു​ടെ വേ​ഷ​പ്പക​ർ​ച്ച ശ​രി​ക്കും ഞെ​ട്ടി​ക്കു​ന്ന​താ​യി മാ​റി. അ​തീ​വ സു​ന്ദ​രി​യാ​യി പോ​സ്റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദീ​പി​ക ആ​ദ്യ​കാ​ഴ്ച​യി​ൽ ത​ന്നെ ക​ഥാ​പാ​ത്ര​ത്തോ​ട് നീ​തി പു​ല​ർ​ത്തി​യെ​ന്ന് ആ​രും പ​റ​യും.​

മു​ന്പും രാ​ജ​കീ​യ വേ​ഷ​ങ്ങ​ൾ ദീ​പി​ക ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യി​ൽ നി​ന്നെ​ല്ലാം പ​ത്മാ​വ​തി വേ​റി​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. ഗോ​ത്ര​പ​ര​മാ​യ വേ​ഷ​വും ആ​ഭ​ര​ണ​ങ്ങ​ളും അ​ണി​ഞ്ഞാ​ണ് ദീ​പി​ക ആ​ദ്യ കാ​ഴ്ച​യ്ക്കാ​യി വേ​ഷ​മി​ട്ട​ത്. കൈ​ക​ൾ ചേ​ർ​ത്തു​വ​ച്ച് തീ​വ്ര​മാ​യ നോ​ട്ട​മാ​ണ് പോ​സ്റ്റ​റി​ലൂ​ടെ ദീ​പി​ക ആ​രാ​ധ​ക​ർ​ക്ക് ന​ൽ​കു​ന്ന​ത്. പോ​സ്റ്റ​ർ ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വ​ച്ച ദീ​പി​ക അ​തി​ന് ഇ​ങ്ങ​നെ കു​റി​പ്പെ​ഴു​തി: ഏ​റെ വി​ശേ​ഷ​പ്പെ​ട്ട ന​വ​രാ​ത്രി ദി​ന​ത്തി​ൽ റാ​ണി പ​ത്മി​നി​യെ ക​ണ്ടു​മു​ട്ടി. ചി​റ്റോ​ഡി​ലെ രാ​ജ്ഞി, പൗ​രു​ഷ​ത്തി​ന്‍റെ​യും സൗ​ന്ദ​ര്യ​ത്തി​ന്‍റെ​യും പ്ര​തീ​കം എ​ന്നാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന ഷാ​ഹി​ദ് ക​പൂ​ർ പ്ര​തി​ക​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ചി​ത്ര​ത്തി​ന്‍റെ ലോ​ഗോ​യും ട്വി​റ്റ​റി​ൽ പു​റ​ത്തി​റ​ങ്ങി. യ​ഥാ​ർ​ഥ​ത്തി​ൽ തി​ക​ച്ചും രാ​ജ​കീ​യ​മാ​യി​ട്ടാ​യി​രു​ന്നു പ്ര​ഖ്യാ​പ​ന​ങ്ങ​ൾ. നാ​ള​ത്തെ സൂ​ര്യോ​ദ​യ​ത്തോ​ടെ റാ​ണി പ​ത്മാ​വ​തി എ​ത്തു​ന്നു എ​ന്നാ​യി​രു​ന്നു നി​ർ​മാ​താ​ക്ക​ളു​ടെ മു​ൻ​കൂ​ട്ടി​യു​ള്ള പ്ര​ഖ്യാ​പ​നം. ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ര​ണ്‍​വീ​ർ സി​ങും പോ​സ്റ്റ​ർ ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​ത്യാ​ക​ർ​ഷ​ക​മാ​യ ലു​ക്കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ദീ​പി​കയ്ക്ക് പി​ന്നാ​ലെ ചി​ത്ര​ത്തി​ൽ ര​ണ്‍​വീ​ർ സിം​ഗി​ന്‍റെ​യും ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ​യും ലു​ക്കി​നാ​യാ​ണ് ഇ​നി ഏ​വ​രും കാ​ത്തി​രി​ക്കു​ന്ന​ത്. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ റാ​ണി പ​ത്മാ​വ​തി​യാ​യി ദീ​പി​ക എ​ത്തു​ന്പോ​ൾ രാ​വ​ൽ ര​ത്ത​ൻ സിം​ഗാ​യി ഷാ​ഹി​ദ് ക​പൂ​റും ര​ജ​പു​ത്ര സാ​മ്രാ​ജ്യ​ത്തെ ആ​ക്ര​മി​ച്ച സു​ൽ​ത്താ​ൻ അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യാ​യി ര​ണ്‍​വീ​ർ സിം​ഗും വേ​ഷ​മി​ടു​ന്നു. ചി​ത്രം ഡി​സം​ബ​ർ ഒ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

Related posts