പക്കിയും കൊച്ചുണ്ണിയും ഒന്നിച്ച്; ആഘോഷമാക്കി സോഷ്യൽ മീഡിയ

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള ഏ​റ്റ​വും പു​തി​യ ചി​ത്രം പു​റ​ത്തു​വി​ട്ടു. മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്കിലൂടെയാണ് ചിത്രം പുറത്തുവിട്ടത്.

ചി​ത്ര​ത്തി​ൽ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ സു​ഹൃ​ത്ത് ഇ​ത്തി​ക്ക​ര​പ​ക്കി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​ന്പ് ചി​ത്ര​ത്തി​ലെ ത​ന്‍റെ ലു​ക്ക് മോ​ഹ​ൻ​ലാ​ൽ പു​റ​ത്തുവി​ട്ടി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് കൊച്ചുണ്ണിക്ക് ഒപ്പമുള്ള പക്കിയുടെ ചിത്രം ലാൽ ആരാധകർക്ക് സമ്മാനിച്ചത്.

പ്രി​യ ആ​ന​ന്ദ്, ബാ​ബു ആ​ന്‍റ​ണി, സ​ണ്ണി വെ​യ്ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നുണ്ട്. ശ്രീ ​ഗോ​കു​ലം ഫി​ലിം​സി​നു വേ​ണ്ടി ഗോ​കു​ലം ഗോ​പാ​ല​ൻ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് മംഗലാപുരത്ത് പുരോഗമിക്കുകയാണ്.

Related posts