top ad

Set us Home Page

സാ​ഹ​സി​ക യാ​ത്രി​ക​രു​ടെ ഇ​ഷ്ട​താ​വ​ള​മാ​യി പാ​ൽ​കു​ളം​മേ​ട്

5014ക​ട്ട​പ്പ​ന: സാ​ഹ​സി​ക യാ​ത്രി​ക​രു​ടെ ഇ​ഷ്ട​താ​വ​ള​മാ​യി പാ​ൽ​കു​ളം​മേ​ട്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നും 3200 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ത​ട്ടു​ത​ട്ടാ​യ പു​ൽ​മേ​ടി​ന്‍റെ കു​ട​ന്ന​യി​ലെ പാ​ലു​പോ​ലെ ശു​ദ്ധ​വും ധാ​തു​സ​മൃ​ദ്ധ​വു​മാ​യ കു​ള​മാ​ണ് പാ​ൽ​കു​ളം​മേ​ടെ​ന്ന പേ​രു സ​മ്മാ​നി​ച്ച​ത്.

ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ സ്ഥാ​നം​പി​ടി​ച്ചി​ട്ടു​ള്ള പാ​ൽ​കു​ളം മേ​ടി​ന്‍റെ വി​ശാ​ല​മാ​യ നി​ത്യ​ഹ​രി​താ​ഭ​വും മ​ല​യി​ൽ​നി​ന്നു​ള്ള കാ​ഴ്ച​യും അ​വി​സ്മ​ര​ണീ​യ വി​രു​ന്നാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.ഇ​ടു​ക്കി​യി​ൽ​നി​ന്നും 12 കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​രി​ന്പ​ൻ ആ​ൽ​പാ​റ വ​ഴി 24 ഹെ​യ​ർ​പി​ൻ വ​ള​വു​ക​ളു​ള്ള റോ​ഡും ക​ട​ന്നു​ചെ​ല്ലു​ന്ന​ത് പാ​ൽ​കു​ളം​മേ​ടെ​ന്ന കാ​ഴ്ച​യു​ടെ പ​റു​ദീ​സ​യി​ലേ​ക്കാ​ണ്. കാ​ട്ടു​റോ​ഡും കാ​ട്ടു​മൃ​ഗ​ങ്ങ​ളും എ​പ്പോ​ഴും പെ​യ്തി​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന കോ​ട​മ​ഞ്ഞും ച​രി​ത്ര​മു​റ​ങ്ങു​ന്ന കു​ന്നി​ന്‍റെ ദൃ​ശ്യ​ഭം​ഗി വ​ർ​ധി​പ്പി​ക്കു​ന്നു.

ശി​ലാ​യു​ഗ​സ്മ​ര​ണ​ക​ൾ ഓ​ടി​യെ​ത്തു​ന്ന പാ​ൽ​കു​ളം​മേ​ട്ടി​ലെ പ്ര​കൃ​തി​നി​ർ​മി​ത ഗു​ഹ​യും വി​സ്മ​യ​കാ​ഴ്ച​യാ​ണ്. 50 അ​ടി​യോ​ളം നീ​ള​മു​ള്ള ഗു​ഹ​യി​ൽ നീ​ർ​ചാ​ലു​ക​ളു​ടെ സ്പ​ർ​ശ​ന​മു​ണ്ടാ​കു​മെ​പ്പോ​ഴും.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS

LEADING NEWS