തട്ടിപ്പിന്‍റെ രീതി ഇങ്ങനെ..!  പാ​ൻ കാർഡ് ര​ജി​സ്ട്രേ​ഷ​ന്‍റെ പേരിൽ തട്ടിപ്പ്;  സ്വകാര്യ ഇന്‍റർനെറ്റ് കഫേകളാണ് സാധാരണക്കാരെ ചൂഷണത്തിന്  ഇരയാക്കുന്നത്

പ​ത്ത​നം​തി​ട്ട: പാ​ൻ അ​പേ​ക്ഷ​യു​ടെ മ​റ​വി​ലും ത​ട്ടി​പ്പ്. അ​ന​ധി​കൃ​ത നെ​റ്റ് ക​ഫേ​ക​ളും ഇ​ന്‍റ​ർ​നെ​റ്റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ് പാ​നി​ന്‍റെ പേ​രി​ലു​ള്ള ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. കോ​മ​ണ്‍ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ൾ, അ​ക്ഷ​യ​കേ​ന്ദ്രം, ചി​ല സ്വ​കാ​ര്യ ബാ​ങ്കു​ക​ൾ, എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ടെ​ത​ങ്കി​ലും ഇ​തൊ​ന്നും മ​ന​സി​ലാ​ക്കാ​തെ സാ​ധാ​ര​ണ ഇ​ന്‍റ​ർ​നെ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രാ​ണ് വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന​ത്.

പാ​ൻ അ​പേ​ക്ഷി​ക്കു​ന്ന വ്യ​ക്തി​ക്ക് ഇ​തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​രു​ക​ൾ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും കൈ​മാ​റാ​റു​ണ്ട്. ഇ​തേ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് പാ​ൻ ട്രാ​ക്കിം​ഗ് ന​ട​ത്താം. എ​ന്നാ​ൽ അ​ന​ധി​കൃ​ത​മാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഇ​ത്ത​രം ന​ന്പ​രു​ക​ൾ കൈ​മാ​റാ​റി​ല്ല. അ​പേ​ക്ഷി​ച്ച് നാ​ളു​ക​ൾ ശേ​ഷം പാ​ൻ ല​ഭ്യ​മാ​കാ​തെ വ​രു​ന്പോ​ൾ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളെ സ​മീ​പി​ച്ചാ​ൽ ത​ങ്ങ​ൾ​ക്ക് ഇ​തേ​പ്പ​റ്റി കൂ​ടു​ത​ലൊ​ന്നും അ​റി​യ​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

200 മു​ത​ൽ 350 രൂ​പ വ​രെ പ​ല കേ​ന്ദ്ര​ങ്ങ​ളും പാ​നി​നാ​യി ഈ​ടാ​ക്കാ​റു​ണ്ട്. അ​ന​ധി​കൃ​ത കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ തു​ക. അ​ഞ്ച് അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചാ​ൽ ത​ന്നെ 1000 രൂ​പ​യോ​ളം ഇ​വ​ർ​ക്ക് ത​ട്ടി​ച്ചെ​ടു​ക്കാം. പ​ല​രും തു​ട​ർ പ​രാ​തി​ക​ളു​മാ​യി പോ​കാ​ത്ത​തും ഇ​വ​രു​ടെ ത​ട്ടി​പ്പി​ന് തു​ണ​യാ​കു​ന്നു​ണ്ട്.

അം​ഗീ​കൃ​ത കേ​ന്ദ്ര​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ചാ​ൽ പാ​ൻ സം​ബ​ന്ധി​ച്ചു​ള്ള വ്യ​ക്ത​മാ​യ മ​റു​ടി ല​ഭി​ക്കും. ര​ണ്ട് ഫോ​ട്ടോ, ജ​ന​ന​ത്തീ​യ​തി തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ, ആ​ധാ​ർ എ​ന്നി​വ​യാ​ണ് പാ​ൻ അ​പേ​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷി​ച്ച് ക​ഴി​യു​ന്പോ​ൾ ഇ​തി​ന്‍റെ ര​സീ​ത് ന​ന്പ​ർ അ​പേ​ക്ഷ​ക​നു ല​ഭി​ക്കും.സ്വ​ന്തം കം​പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ച്ച് വീ​ട്ടി​ലി​രു​ന്നും അ​പേ​ക്ഷി​ക്കാം. രേ​ഖ​ക​ൾ കൃ​ത്യ​മാ​യി ന​ല്കി വേ​ണം അ​പേ​ക്ഷ ന​ല്കാ​ൻ എ​ന്നു​മാ​ത്രം.

Related posts