കറങ്ങി നടപ്പിന് വിലങ്ങ് തടിയായി..! മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ഞ്ചിം​ഗ് സം​വി​ധാ​നം അ​ട്ടി​മ​റി​ക്കാ​ൻ  ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രുടെ നീക്കം

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: സ​മ​യ​ത്ത് ഓ​ഫീസി​ൽ വ​രി​ക​യും പോ​വു​ക​യും ചെ​യ്യു​ന്നുവെന്ന് ഉ​റു​പ്പുവ​രു​ത്താ​ൻ തൃശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​ണ്ടു​വ​ന്ന പ​ഞ്ചിം​ഗ് സം​വി​ധാ​നം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം. വി​ര​ല​ട​യാ​ള പ​ഞ്ചിം​ഗ് സം​വി​ധാ​ന​ത്തി​ലു​ടെ ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർനി​ല കൃ​ത്യ​മാ​യി വി​ല​യി​രു​ത്താ​ൻ സാ​ധി​ക്കു​മെ​ന്നി​രി​ക്കേ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​ണ് ഇ​തി​നു വി​ല​ങ്ങുത​ടി​യാ​കു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജോ​ലി​ക്ക് ഹാ​ജ​രാ​യി വി​ര​ല​ട​യാ​ളം പ​തി​ക്കാ​തി​രു​ന്നാ​ൽ തെ​ളി​വ് ഉ​ണ്ടാ​കി​ല്ലെ​ന്നും ശ​മ്പളം കി​ട്ടി​ല്ലെ​ന്നു​മു​ള്ള ബോ​ധ്യ​മാ​ണ് ഇ​വ​രെ വ​ല​യ്ക്കു​ന്ന​ത്. ര​ണ്ടുമാ​സ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ​ഞ്ചിം​ഗ് യ​ന്ത്രം സ്ഥാപി​ച്ചി​ട്ട്. ഇ​തു വ​രെ ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല. ജ​സ്​റ്റി​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മീ​ഷ​നാ​ണ് സ​ർ​ക്കാ​ർ ശ​ന്പ​ളം വാ​ങ്ങി മു​ങ്ങി ന​ട​ക്കു​ന്നവരെയും രാ​ഷ്​ട്രീയ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രെ​യും നി​യ​ന്ത്രി​ക്കാ​ൻ വേ​ണ്ടി ശ​ന്പ​ള പ​രി​ഷ്ക​ര​ണ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തും സ​ർ​ക്കാ​ർ ഇ​ത് അം​ഗി​ക​രി​ച്ചതും.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഇ​വ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ആ​രോ​ഗ്യ വ​കുപ്പ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് ആ​രോ​ഗ്യ വകുപ്പിന്‍റെ കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ​ഞ്ചിം​ഗ് സം​വി​ധ​നം ഒ​രു​ക്കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ടുമാ​സ​മാ​യി ഇ​വ സ​ഥാ​പി​ച്ചി​ട്ട്. ജ​നു​വ​രി​യ്ക്കു ശേ​ഷം ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ഒ​രു വി​ഭാ​ഗം ഡോ​ക്​ട​ർ​മാ​രു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ആ​ണ് പ​ഞ്ചിം​ഗ് നീ​ണ്ടുപോ​കാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. പ​ഞ്ചിം​ഗ് ന​ട​പ്പി​ലാ​യാ​ൽ ഇ​തി​ന്‍റെ റി​സ​ൽ​റ്റ് അ​പ്പോ​ൾ ത​ന്നെ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക​ട​ർ​ക്ക് ല​ഭി​ക്കും. മാ​ത്ര​മ​ല്ല ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ലും ഇ​ത് രേ​ഖ​പ്പെടു​ത്തും. ജീവ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ കേ​ര​ള ആ​രോ​ഗ്യ വ​കുപ്പും ഡോ​ക്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ഡ​ൽ​ഹി​യി​ൽ ഇ​രു​ന്നും ശേ​ഖ​രി​ക്കും.

ഈ ​സം​വി​ധാ​നം ഉ​ള്ള സേ​ാഫ​റ്റ് വെ​യ​ർ ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​ഞ്ചിം​ഗി​ൽ ഉ​ൾ​പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ ഇ​തുമൂ​ലം ഇ​നി സാ​ധി​ക്കി​ല്ല. ഡോ​ക്​ട​ർ​മാ​രു​ടെ കു​റ​വ് പ​ഞ്ചിം​ഗി​ൽ ഉ​ണ്ടാ​യാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം പോ​ലും ന​ഷ​്ട​പ്പെ​ടും.

മാ​ത്ര​മ​ല്ല ഒ​പ്പി​ട്ടി​ട്ട് മു​ങ്ങു​ന്ന ഡോ​ക്​ട​ർ​മാ​രു​ടെ ശ​ന്പ​ളം ന​ഷ്ടപ്പെടു​ക​യും സ്വ​കാ​ര്യ പ്രാ​ക്ടീ​സു​ക​ൾ നി​ല​യ​ക്കു​ക​യും ചെ​യ്യും. ഇ​പ്പോ​ൾ ത​ന്നെ നി​ര​വ​ധി ഡോ​ക​ട​ർ​മാ​രാ​ണ് കൃ​ത്യ​മാ​യി ജോ​ലി​​ക്ക് വ​രാ​തെ മു​ങ്ങിന​ട​ക്കു​ന്നതും സ്വ​കാ​ര്യ പ്രാ​ക്​ടീസ് ന​ട​ത്തു​ന്ന​തും. ഇ​തി​നെ ഒ​രു പ​രി​ധി വ​രെ ത​ട​യു​വാ​ൻ പ​ഞ്ചിം​ഗി​ലൂ​ടെ സാ​ധി​ക്കും. ഇ​താ​ണ് ഇ​ത്ത​ര​ക്കാ​രെ പ​ഞ്ചിം​ഗിൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​ള​ള ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.

Related posts