ജർമനിക്ക് രണ്ട് ഭീമൻ പാണ്ടകളെ വളർത്താൻ നൽകി ചൈന

pandag_1605

ബെ​യ്ജിം​ഗ്: ഭീ​മ​ൻ പാ​ണ്ട​ക​ളെ ജ​ർ​മ​നി​ക്ക് വ​ള​ർ​ത്താ​ൻ ന​ൽ​കി ചൈ​ന​യു​ടെ സ്നേ​ഹം. നാ​ലു വ​യ​സ്സു​കാ​രി മെം​ഗ് മെം​ഗ്, ഏ​ഴു വ​യ​സ്സു​കാ​ര​ൻ ജി​യോ ക്വിം​ഗ് എ​ന്നീ ഭീ​മ​ൻ പാ​ണ്ട​ക​ളെ​യാ​ണ് 15 വ​ർ​ഷ​ത്തേ​ക്കു ജ​ർ​മ​നി​ക്കു വ​ള​ർ​ത്താ​ൻ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ചൈ​ന–​ജ​ർ​മ​നി ന​യ​ത​ന്ത്ര സൗ​ഹൃ​ദ​ത്തി​ന്‍റെ 45–ാം വാ​ർ​ഷി​കാ​ഘോ​ഷ പ്ര​തീ​ക​വും കൂ​ടി​യാ​ണ് പാ​ണ്ട കൈ​മാ​റ്റം.

ലു​ഫ്താ​ൻ​സ ച​ര​ക്കു​വി​മാ​ന​ത്തി‍​ൽ പാ​ണ്ട​ക​ളെ ബെ​ർ​ലി​നി​ൽ എ​ത്തി​ച്ചു. ആ​യി​രം​കി​ലോ മു​ള, പെ​ട്ടി​ക്ക​ണ​ക്കി​ന് ആ​പ്പി​ൾ, ത​രാ​ത​രം പോ​ലെ ബി​സ്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു 12 മ​ണി​ക്കൂ​ർ യാ​ത്ര​യി​ൽ ഭീ​മ​ൻ പാ​ണ്ട​ക​ളു​ടെ ഭ​ക്ഷ​ണം. ചെം​ഗ്ദു പാ​ണ്ട സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​രും ബെ​ർ​ലി​ൻ മൃ​ഗ​ശാ​ല​യി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​റും ബ​ർ​ലി​നി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

1980 ക​ളി​ലാ​ണ് ചൈ​ന ഭീ​മ​ൻ പാ​ണ്ട​ക​ളെ ജ​ർ​മ​നി​ക്കു സ​മ്മാ​നി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. 34 വ​യ​സ്സി​ൽ ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മു​ള്ള ആ​ൺ പാ​ണ്ട​യെ​ന്ന റി​ക്കാർ​ഡു​മാ​യി അ​ഞ്ചു​വ​ർ​ഷം മു​ൻ​പു പാ​ണ്ട​ക​ളി​ൽ ഒ​രെ​ണ്ണം ച​ത്തി​രു​ന്നു.

Related posts