പരിസരം വൃത്തിയാക്കി മരണത്തെ ഒഴി വാക്കൂ..! സം​സ്ഥാ​ന​ത്ത് പ​നി​മ​ര​ണ​ങ്ങ​ൾ വർധിക്കുന്നു; രണ്ടു മാസത്തിനിടെ നവജാത ശിശുവുൾപ്പെടെ മരണപ്പെട്ടത് 99 പേർ; ആരോഗ്യ വകുപ്പിന് വീഴ്ചയെന്ന് ജനങ്ങൾ

paniതി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​നി​മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. പ​നി​ബാ​ധി​​ത​രെ കൊ​ണ്ട് സ​ർ​ക്കാ​ർ, സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ൾ നി​റ​ഞ്ഞു,  പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​നി​യെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലേ​ക്ക് നീ​ങ്ങിയിരിക്കുകയാണ്.  ആരോ​ഗ്യ​വ​കു​പ്പി​ന്‍റെ പി​ഴ​വാ​ണ് പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടാ​ൻ കാ​ര​ണ​മെ​ന്നും ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വീ​ഴ്ച​യാ​ണ് പ​നി​പ​ട​രാ​ൻ കാ​ര​ണ​മെ​ന്നു​മു​ള്ള ആരോപണപ്രത്യാരോപണങ്ങൾക്കിടെ ജ​ന​ങ്ങ​ൾ ദു​രി​ത ജീ​വി​തം ന​യി​ക്കു​ക​യാ​ണ്.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ഏകോ​പ​ന​ത്തി​ലെ വീ​ഴ്ച​ക​ളാ​ണ് സം​സ്ഥാ​ന​ത്തെ പ​നി​ബാ​ധി​ത​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ജ​ന​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി, എ​ച്ച് 1 എ​ൻ 1 ഉ​ൽ​പ്പെ​ടെ ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 99 ആണ്.  സം​സ്ഥാ​ന​ത്ത് 1212241 പേ​ർ​ക്ക് ഇ​തി​നോ​ട​കം പ​നി​ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ക​ണ​ക്ക് മാ​ത്ര​മാ​ണി​ത്.

സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ലെ ക​ണ​ക്ക് കൂ​ടി അ​റി​ഞ്ഞാ​ൽ ഞെ​ട്ടും. ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച 7165 പേ​രി​ൽ 13 പേ​ർ മ​ര​ണ​മ​ട​ഞ്ഞു. പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ച്ച് 25 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. എ​ച്ച് 1 എ​ൻ 1 ബാ​ധി​ച്ച 791 പേ​രി​ൽ 53 പേ​ർ മ​ര​ണ​പ്പെ​ട്ടു. എ​ലി​പ്പ​നി ബാ​ധി​ച്ച 645 പേ​രി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. ഇ​ന്ന​ലെ മാ​ത്രം 22896 പേ​ർ പ​നി​ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ പ​നി​ബാ​ധി​ത​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്.

Related posts