സൈ​ക്കി​ളോ​ടി​ക്കാ​ൻ എത്ര വ​യ​സാ​ക​ണം..? ഉത്തരവുമായി പ​പ്പു സീ​ബ്രയെത്തുന്നു; ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണവുമായി കേരള പോലീസ്

pappu-zebraതൃ​ശൂ​ർ: ഒ​രാ​ൾ​ക്ക് റോ​ഡി​ൽ സൈ​ക്കി​ൾ ഓ​ടി​ക്കാ​ൻ എ​ത്ര വ​യ​സാ​ക​ണം? പ​പ്പു സീ​ബ്ര​യു​ടെ ആ​ദ്യ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​ങ്ങ​ള​ന​വ​ധി വ​ന്നെ​ങ്കി​ലും മൂ​ന്നു വയ​സ് എ​ന്ന കൃ​ത്യ​മാ​യ ഉ​ത്ത​രം ആ​ർ​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു. അ​റി​ഞ്ഞി​രി​ക്കേ​ണ്ട ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് പ​പ്പു സീ​ബ്ര​യ്ക്ക് പി​ന്നെ​യും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നു​ണ്ടാ​യി​രു​ന്നു. കൃ​ത്യ​മാ​യി ഉ​ത്ത​രം പ​റ​യു​ന്ന​വ​ർ​ക്കു കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ൾ.

ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ​യി​ൽനി​ന്നും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ച്ച്  ട്രാ​ഫി​ക് സം​സ്കാ​ര​മു​ള്ള​വ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് കേ​ര​ള പോ​ലീ​സ് “പ​പ്പു​വി​ന്‍റെ പ്ര​യാ​ണം’ എ​ന്ന നൂ​ത​ന​പ​രി​പാ​ടി മു​ന്നോ​ട്ടു കൊ​ണ്ടു വ​ന്നി​രി​ക്കു​ന്ന​ത്. ലോ​ക​ത്താ​ദ്യ​മാ​യാ​ണ് ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം എ​എ​സ്ഐ ച​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മാ​സം കൊ​ണ്ട് കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും സ​ഞ്ച​രി​ച്ച് ജ​ന​ങ്ങ​ളോ​ട് നേ​രി​ട്ടു സം​സാ​രി​ക്കു​ക​യും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും റോ​ഡ് നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​മ​ന​സി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് സം​ഘ​ത്തി​ന്‍റെ രീ​തി.    ഏ​പ്രി​ൽ 15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത “പ​പ്പു​വി​ന്‍റെ പ്ര​യാ​ണം’ ഇ​ന്ന​ലെ തൃ​ശൂ​ർ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ലെ​ത്തി.

കേ​ര​ള​ത്തി​ലെ ബ​സ് സ്റ്റാ​ൻ​ഡു​ക​ളാ​ണ് പ​പ്പു​വും സം​ഘ​വും ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പെട്ടെന്ന് ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കാ​നും വി​വി​ധ​ മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളു​മാ​യി സം​സാ​രി​ക്കാ​നും വേ​ണ്ടി​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ തെര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ​പ്പു സീ​ബ്ര​യു​ടെ ചി​ത്ര​ങ്ങ​ളും റോ​ഡ് നി​യ​മ​ങ്ങ​ളും ആ​ലേ​ഖ​നം ചെ​യ്ത മി​നി വാ​നി​ലാ​ണ് പ​പ്പു​വി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും യാ​ത്ര. ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ത്തി​നാ​യി വ്യ​ത്യ​സ്ത​മാ​യ ഈ ​ആ​ശ​യം മു​ന്നോ​ട്ടുകൊ​ണ്ടു​വ​ന്ന​ത് എ​ഡി​ജി​പി ഡോ. ​ബി. സ​ന്ധ്യ​യാ​ണ്.

വ​ര​ക​ളി​ലൂ​ടെ​യും വ​ർ​ണ​ങ്ങ​ളി​ലൂ​ടെ​യും ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കുംവി​ധം ഈ ​പ​രി​പാ​ടി​ക്ക് ജീ​വ​ൻ പ​ക​ർ​ന്നു ന​ല്കിയ​ത് തൃ​ശൂ​ർ സ്വ​ദേ​ശി ആ​ർ​ട്ടി​സ്റ്റ് എ​ൻ. ന​ന്ദ​ൻ​പി​ള്ള​യാ​ണ്. എ​എ​സ്ഐ ച​ന്ദ്ര​കു​മാ​റി​നോ​ടൊ​പ്പം ഷ​റ​ഫ്, ജ​യ​കു​മാ​ർ, ഷം​നാ​ദ്, പ്രി​ൻ​സ്, പ​പ്പു​വാ​യി വേ​ഷ​മി​ടു​ന്ന സൈ​ജു എ​ന്നി​വ​രും സം​ഘ​ത്തി​ലു​ൾ​പ്പെ​ടു​ന്നു. ജൂ​ണ്‍ പ​തി​നേ​ഴി​നു തി​രു​വ​ന​ന്ത​പു​ര​ത്തു പ​പ്പു സീ​ബ്ര പ്ര​യാ​ണ​മ​വ​സാ​നി​പ്പി​ക്കും.

ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ മാ​തൃ​ക സ്വീ​ക​രി​ക്കാ​നും ക​ണ്ടു പ​ഠി​ക്കാ​നു​മാ​യി ചെ​ന്നൈ​യി​ൽനി​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​യ​ച്ച അ​ഞ്ചം​ഗ സം​ഘം കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്നു എ​ന്ന​തു ന​മു​ക്ക​ഭി​മാ​നി​ക്കാ​വു​ന്ന കാ​ര്യ​മാ​ണ്. “പ​പ്പു​വി​ന്‍റെ പ്ര​യാ​ണ​ത്തി’​നു പു​റ​മെ ബോ​ധ​വ​ത്ക​ര​ണ നാ​ട​ക​ങ്ങ​ൾ, ല​ഘുലേ​ഖ വി​ത​ര​ണം, മാ​ജി​ക് ഷോ ​തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ​ക്കും ച​ന്ദ്ര​കു​മാ​ർ നേ​തൃ​ത്വം വ​ഹി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന നാ​ഷ​ണ​ൽ ഗെ​യിം​സി​ൽ ഇ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച അ​മ്മു വേ​ഴാ​ന്പ​ൽ എ​ന്ന നാ​ട​കം ലിം​ക ബു​ക്കി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. മൂ​ന്നുവ​ർ​ഷം മു​ന്പുവ​രെ കേ​ര​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​രു​ന്ന​ത് തൃ​ശൂ​രാ​ണ്. ഇ​ന്നു തൃ​ശൂ​ർ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. തൃ​ശൂ​രി​ലെ ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി എ​സ്ഐ ഒ​.എ. ബാ​ബു ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യു​ന്ന​തി​ന് ഒ​രു പ​രി​ധി വ​രെ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Related posts