പത്തനംതിട്ടയില്‍ പറക്കും തളിക? കോന്നി ടൗണില്‍ കണ്ട രൂപത്തിന് മനുഷ്യരൂപമെന്ന് പ്രചരണം, മനുഷ്യരെ കറക്കുന്ന തളികയെ തപ്പി നാട്ടുകാര്‍, സംഭവത്തിനു പിന്നിലെ സത്യമെന്ത്?

pta 2പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ ദൃ​ശ്യ​മാ​യെ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന പ​റ​ക്കും ത​ളി​ക ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. ജി​ല്ലാ ആ​സ്ഥാ​ന​ത്തും കോ​ന്നി ടൗ​ണി​ലും പ​റ​ക്കും ത​ളി​ക ക​ണ്ട​താ​യി ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

പ​റ​ക്കും​ത​ളി​ക​യാ​യി ആ​ദ്യം ക​ണ്ട രൂ​പം പി​ന്നീ​ട് പ​റ​ക്കു​ന്ന മ​നു​ഷ്യ​ന്‍റെ രൂ​പം കൈ​വ​ന്ന​താ​യും വാ​ട്സ് ആ​പ്, ഫെ​യ്സ് ബു​ക്ക് പോ​ലു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ര​ചാ​ര​മു​ണ്ടാ​യ​ത്. ആ​ദ്യം പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​യ അ​ബാ​ൻ ജം​ഗ്ഷ​നു മു​ക​ളി​ലും പി​ന്നീ​ടു കോ​ന്നി സെ​ൻ​ട്ര​ൽ ടൗ​ണി​ലും ഇ​തേ രൂ​പ​ത്തി​ൽ ആ​കാ​ശ​ത്ത് ദൃ​ശ്യ​മാ​യാ​ണ് പ്ര​ച​രി​ച്ച​ത്.

എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ത്തി​നു യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കു​ന്ന വി​വരം.  പ​റ​ക്കു​ന്ന മ​നു​ഷ്യ​രൂ​പ​വും പ​റ​ക്കും​ത​ളി​ക ചി​ത്ര​ങ്ങ​ളും വ്യാ​ജ​മാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ നേ​രി ക​ണ്ട​വ​രി​ല്ല. എ​ന്നാ​ൽ, ദൃ​ശ്യം കാ​ണ​പ്പെ​ട്ട സ​മ​യം ഉ​ൾ​പ്പെ​ടെ​യാ​ണ് പ്ര​ച​ര​ണം ന​ട​ക്കു​ന്ന​ത്. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ​നി​ന്നു രൂ​പ​പ്പെ​ടു​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​തെ​ന്നാ​ണ് ഐ​ടി വി​ദ​ഗ്ധ​രും പ​റ​യു​ന്ന​ത്.

Related posts