വീടിന് ചുറ്റും താമസിക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികള്‍! പറവൂര്‍ പുത്തിന്‍വേലിക്കരയില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയില്‍; വെളുപ്പിന് വീടിനുള്ളില്‍നിന്നും ശബ്ദംകേട്ടതായി നാട്ടുകാര്‍

കൊ​ച്ചി/​പ​റ​വൂ​ർ: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​നോ​ടൊ​പ്പം താ​മ​സി​ച്ചു​വ​ന്നി​രു​ന്ന വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ ക​ഴു​ത്തി​നു​വെ​ട്ടേ​റ്റും ത​ല​പൊ​ട്ടി ര​ക്തം​വാ​ർ​ന്നും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു എ​തി​ർ​വ​ശം താ​മ​സി​ക്കു​ന്ന പാ​ലാ​ട്ടി വീ​ട്ടി​ൽ ഡേ​വി​ഡി​ന്‍റെ ഭാ​ര്യ മോ​ളി(60)​യാ​ണു മ​രി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ​യാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​രു​നി​ല വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ ബെ​ഡ്റൂ​മി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്നും വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​നു വെ​ട്ടേ​ൽ​ക്കു​ക​യും ത​ല​പൊ​ട്ടി ര​ക്തം വാ​ർ​ന്ന നി​ല​യി​ലും ക​ഴു​ത്തി​ൽ തു​ണി ചു​റ്റി​യ നി​ല​യി​ലു​മാ​ണെ​ന്നും പു​ത്ത​ൻ​വേ​ലി​ക്ക​ര പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം മു​പ്പ​തു വ​യ​സോ​ളം പ്രാ​യ​മു​ള്ള മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​നോ​ടൊ​പ്പ​മാ​ണ് ഇ​വ​ർ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. വീ​ടി​ന് ചു​റ്റി​ലു​മാ​യി നി​ര​വ​ധി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​രു​ന്നു​ണ്ട്. ഇ​ന്നു വെ​ളു​പ്പി​ന് ഒ​രു മ​ണി​യോ​ടെ വീ​ടി​നു​ള്ളി​ൽ​നി​ന്നും ശ​ബ്ദം​കേ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു​ണ്ട്. പു​ത്ത​ൻ​വേ​ലി​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു​ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ൾ​ഭാ​ഗം ഇ​വ​ർ ആ​ർ​ക്കെ​ങ്കി​ലും വാ​ട​ക​യ്ക്കു ന​ൽ​കി​യി​രു​ന്നോ എ​ന്ന​തു സം​ബ​ന്ധി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ർ​ജ് അ​ട​ക്ക​മു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

Related posts