ദുരാത്മാക്കളെ ഭയന്ന് മൃതദേഹങ്ങള്‍ വെട്ടിമുറിച്ചിരുന്ന ഒരു നാട്! പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യങ്ങള്‍; ഇംഗ്ലണ്ടിലെ പാഴ്‌സി ഗ്രാമം അത്ഭുതമാവുന്നു

spvlwb0gvpgco1vmj4pyഇംഗ്ലണ്ടിലെ യോര്‍ക്ക്‌ഷെയറിനടുത്ത് വാറം പാഴ്‌സി എന്ന ഗ്രാമത്തില്‍ വര്‍ഷങ്ങളായി ആരും താമസിക്കുന്നില്ല. പ്രാചീന കാലത്ത് വിവിധ കൃഷികള്‍ ഇവിടെ നടന്നിരുന്നുവെങ്കിലും കാലം മാറിയതോടെ പുരാവസ്തു വകുപ്പിന്റെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന പ്രദേശമായി ഇത് മാറി. ഇതിനാല്‍തന്നെ ബ്രിട്ടീഷ് സാംസ്്കാരിക വകുപ്പിനു കീഴില്‍ ചരിത്രസ്മാരകങ്ങളുടെ ഉള്‍പ്പെടെ മേല്‍നോട്ട ചുമതലയുള്ള ഹിസ്റ്റോറിക് ഇംഗ്ലണ്ട് വിഭാഗവും സതാംപ്ടണ്‍ സര്‍വകലാശാലയും സംയുക്തമായി ഇവിടെ പര്യവേക്ഷണം നടത്തുന്നുണ്ട്.

അങ്ങനെയിരിക്കെ ഒരു നാള്‍ പ്രദേശത്തെ ഒരു കുഴിമാടം പരിശോധിച്ച അവര്‍ ഞെട്ടിപ്പോയി. അവിടെ നിന്നു ലഭിച്ച 137 എല്ലിന്‍കഷണങ്ങളിലും മാരകമായ മുറിവുകള്‍. അതും ആയുധങ്ങളാല്‍ സംഭവിച്ച മുറിവുകള്‍. ഏകദേശം 10 പേരുടെയെങ്കിലും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളായിരുന്നു അവ. അവര്‍ ജീവിച്ചിരുന്നതാകട്ടെ 11 -14-ാം നൂറ്റാണ്ടിനിടയിലും. ശരീരം കത്തിയും കോടാലിയുമെല്ലാം കൊണ്ട് കീറിമുറിച്ച് പല കഷ്ണങ്ങളാക്കിയതാണെന്ന ഉറപ്പും ആ എല്ലുകളുടെ വിദഗ്ധ പരിശോധനയില്‍ നിന്നു ലഭിച്ചു. നരഭോജികളായ ജനങ്ങളായിരുന്നു അവിടെ താമസിച്ചിരുന്നതെന്നായിരുന്നു ആദ്യനിഗമനം.

nglusisgwjzq1fjveusz

അതുമല്ലെങ്കില്‍ പുറത്തുനിന്ന് ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറിയവര്‍ക്കു നല്‍കിയ ശിക്ഷ. അല്ലാതെ പിന്നെന്തിനാണ് മനുഷ്യശരീരം ഇങ്ങനെ കീറിമുറിക്കുന്നത്? തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് ഇവ വ്യക്തമായത്. നരഭോജികളെയല്ല, അവിടത്തെ ജനങ്ങള്‍ പേടിച്ചിരുന്നത് ദുരാത്മാക്കളെയായിരുന്നു. അതും മരിച്ചതിനു ശേഷം ഉയിര്‍ത്തെഴുന്നേറ്റു വരുന്ന തരം പ്രേതങ്ങളെ. പ്രേതങ്ങളോടുള്ള ആ ജനതയുടെ വിശ്വാസമായിരുന്നു അവരെ ഇത്തരം പ്രവര്‍ത്തികളിലേയ്ക്ക് നയിച്ചിരുന്നതെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേരുകയും ചെയ്തു.

മൃതശരീരം വെട്ടി തുണ്ടംതുണ്ടമാക്കി കത്തിച്ചാല്‍ ആ ആത്മാവ് ഒരിക്കലും പുറത്തുവരില്ലെന്നാണ് പണ്ടുമുതലേയുള്ള വിശ്വാസം. സമാനമായ അവസ്ഥയാണ് വാറം പേഴ്‌സിയിലും ഉണ്ടായിരിക്കുന്നത്. ജേണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചിന്തയിലും ശാസ്ത്രത്തിലും സാങ്കേതികതയിലും കലാപരമായും കൃഷിയിലും ഏറെ ഔന്നത്യം പ്രാപിച്ചിരുന്നു എന്നതായിരുന്നു മധ്യകാലഘട്ടത്തെപ്പറ്റി പറഞ്ഞിരുന്നത്. അക്കാലത്തും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ നിലനിന്നിരുന്നു എന്നതിനെ അത്ഭുതത്തോടെയാണ് ഗവേഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ വീക്ഷിക്കുന്നത്.

Related posts