പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ര്‍​ണ​മാ​യും സ​ര്‍​ക്കാ​ര്‍ അ​ധീ​ന​ത​യി​ലാക്കണമെന്ന് ആവശ്യപ്പെട്ട്  പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു 30 ന് ​ബ​ഹു​ജ​ന​മാ​ര്‍​ച്ച്

പ​രി​യാ​രം: പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് 30 ന് ​ബ​ഹു​ജ​ന​മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ക്കും. കോ​ഴി​ക്കോ​ട് മാ​തൃ​ക​യി​ല്‍ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ര്‍​ണ​മാ​യും സ​ര്‍​ക്കാ​ര്‍ അ​ധീ​ന​ത​യി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണു പ്ര​ക്ഷോ​ഭ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ചെ​യ​ര്‍​മാ​ന്‍ ഡോ.​ഡി.​സു​രേ​ന്ദ്ര​നാ​ഥ് അ​റി​യി​ച്ചു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൂ​ര്‍​ണ​തോ​തി​ല്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ര പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും ഇ​തി​ന്‍റെ തു​ട​ക്ക​മെ​ന്ന നി​ല​യി​ലാ​ണ് 30ന് ​രാ​വി​ലെ പ​ത്തി​നു പി​ലാ​ത്ത​റ​യി​ല്‍ നി​ന്നും പ​രി​യാ​ര​ത്തേ​ക്കു ബ​ഹു​ജ​ന മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ര്‍​ച്ചി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി. പ്ര​ക്ഷോ​ഭ​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഡോ.​ഡി.​സു​രേ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി.​ച​ന്ദ്രാം​ഗ​ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നോ​ദ് പ​യ്യ​ട, വി.​ദേ​വ​ദാ​സ്, രാ​ഘ​വ​ന്‍ കാ​വു​മ്പാ​യി, ജോ​ണി പാ​മ്പാ​ടി​യി​ല്‍, ജ​യ്‌​സ​ന്‍ ഡൊ​മ​നി​ക്, മേ​രി അ​ബ്ര​ഹാം, ടി.​ച​ന്ദ്ര​ന്‍, കെ.​രാ​ജ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Related posts