മൗ​ലി​കാ​വ​കാ​ശ ലം​ഘ​നം..! പ​രോ​ൾ വൈ​കിക്കു​ന്ന​തു ജീ​​​വി​​​ക്കാ​​​നു​​​ള്ള മൗ​​ലി​​കാ​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണിതെന്ന് ഹൈക്കോടതി

കൊ​​​ച്ചി: ത​​​ട​​​വു​​​കാ​​​രു​​​ടെ പ​​​രോ​​​ൾ അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ പോ​​​ലീ​​​സും ജി​​​ല്ലാ പ്രൊ​​​ബേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ വൈ​​​കു​​​ന്ന​​​തു ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു​​ന​​​ൽ​​​കു​​​ന്ന ജീ​​​വി​​​ക്കാ​​​നു​​​ള്ള മൗ​​ലി​​കാ​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന മ​​​ക​​​ൻ നാ​​​ലു വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വി​​​നു​​​ശേ​​​ഷം പ​​​രോ​​​ളിനു നല്കിയ അ​​​പേ​​​ക്ഷ കാ​​​ര​​​ണം പ​​​റ​​​യാ​​​തെ ത​​​ള്ളി​​​യെ​​​ന്നു പ​​റ​​ഞ്ഞു പി​​​താ​​​വ് നീ​​​ലേ​​​ശ്വ​​​രം കോ​​​ട്ട​​​പ്പു​​​റം സ്വ​​​ദേ​​​ശി കു​​​ഞ്ഞ​​​ബ്ദു​​​ള്ള ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

Related posts