കുറഞ്ഞ അളവിലും കൂടുതൽ ലഹരി! മാ​ജി​ക് കൂ​ണു​ക​ൾ വ്യാപകമാകുന്നു; കൊച്ചിയിലെ നിശാപാർട്ടികൾ കേന്ദ്രീകരിച്ച് അന്വേഷണം

partyകൊ​ച്ചി: കൊ​ച്ച​ിയി​ല്‍ രാ​ത്രി ന​ട​ക്കു​ന്ന പാ​ര്‍​ട്ടി​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​നാ​യി മാ​ജി​ക് മ​ഷ്‌​റൂം എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​ജി​ക് കൂ​ണു​ക​ള്‍ വ്യാ​പ​ക​മാ​യി എ​ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം എ​ള​മ​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത ചി​റ്റൂ​ര്‍ സ്വ​ദേ​ശി ഡെ​റി​ന്‍ ജേ​ക്ക​ബി​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്നു പോ​ലീ​സി​നു ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. ക​ഞ്ചാ​വി​ല്‍​നി​ന്നും ല​ഹ​രി​ഗു​ളി​ക​ക​ളി​ല്‍​നി​ന്നും ല​ഭി​ക്കു​ന്ന​തി​ല്‍ കൂ​ടു​ത​ല്‍ ല​ഹ​രി​ക്കാ​യാ​ണ് യു​വാ​ക്ക​ള്‍ ഇ​ത്ത​രം കൂ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ക​ണ്ടാ​ല്‍ സാ​ധാ​ര​ണ കൂ​ണു​പോ​ലി​രി​ക്കു​ന്ന ഇ​വ തി​രി​ച്ച​റി​യാ​ന്‍ വ​ള​രെ ബു​ദ്ധി​മു​ട്ടു​മാ​ണ്. കൂ​ണി​ന്‍റെ വി​ഷാം​ശം വേ​ര്‍​തി​രി​ച്ചെ​ടു​ത്താ​ണ് ല​ഹ​രി​ക്കാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്. കു​റ​ഞ്ഞ അ​ള​വി​ല്‍​പോ​ലും വ​ള​രെ​യ​ധി​കം ല​ഹ​രി ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ന​ഗ​ര​ത്തി​ലെ മി​ക്ക പാ​ര്‍​ട്ടി​ക​ള്‍​ക്കും പ്രീ​യ​ങ്ക​മാ​കു​ക​യാ​ണ് മാ​ജി​ക് മ​ഷ്‌​റൂം. ന​ഗ​ര​ത്തി​ലെ ല​ഹ​രി പാ​ര്‍​ട്ടി​ക​ള്‍​ക്കാ​യി ഊ​ട്ടി​യി​ല്‍​നി​ന്ന് എ​ത്തി​ച്ച​താ​ണ് മാ​ജി​ക് മ​ഷ്‌​റൂ​മെ​ന്നു പ്ര​തി മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ഊ​ട്ടി, കൊ​ടേ​ക്ക​നാ​ല്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നാ​ണ് മാ​ജി​ക് മ​ഷ്‌​റൂം കൂ​ടു​ത​ലാ​യും കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

ഇ​തു​കൂ​ടാ​തെ, ന​ഗ​ര​ത്തി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി മൂ​ന്നു യു​വാ​ക്ക​ളെ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. 50 ഗ്രാം ​ക​ഞ്ചാ​വും, 15ഓ​ളം മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളു​മാ​യി മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ബു​താ​ഹി​ര്‍(18), ഷെ​ഹ​ബാ​ന്‍(18) എ​ന്നി​വ​രെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡ​യി​ലെ​ടു​ത്ത​പ്പോ​ള്‍, ക​ഞ്ചാ​വു കൈ​വ​ശം​വ​ച്ച​തി​നാ​ണ് മു​ള​വു​കാ​ട് പോ​ലീ​സ് ഞാ​റ​ക്ക​ല്‍ സ്വ​ദേ​ശി ശ്യാം(45) ​മി​നെ പി​ടി​കൂ​ടി​യ​ത്. ന​ഗ​ര​ത്തി​ലെ മ​യ​ക്കു​മ​രു​ന്നു ശൃം​ഖ​ല​യി​ലെ പ്ര​ധാ​നി​ക​ളാ​യ ഇ​വ​ര്‍ സി​റ്റി ഷാ​ഡോ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

എ​റ​ണാ​കു​ളം സൗ​ത്ത് എ​സ്ഐ സു​നു​മോ​ന്‍, എ​ള​മ​ക്ക​ര പോ​ലീ​സ് എ​സ്ഐ പ്ര​ജീ​ഷ് ശ​ശി, മു​ള​വു​കാ​ട് എ​സ്ഐ പി.​ആ​ര്‍. സു​നു എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. സി​പി​ഒ​മാ​രാ​യ ഹ​രി​മോ​ന്‍, ര​ഞ്ജി​ത്ത് വി​ശാ​ല്‍, സു​നി​ല്‍, അ​നി​ല്‍ എ​ന്നി​വ​രും റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts