സി​നി​മാ പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി കു​ഞ്ചാ​ക്കോ ബോ​ബ​നും പാ​ർ​വ​തി​യും ക​ണ്‍​മു​ന്നി​ൽ; ആ​വേ​ശ​ഭ​രി​ത​രാ​യി ജ​നം

4410

കോ​ട്ട​യം: സി​നി​മാ പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി കു​ഞ്ചാ​ക്കോ ബോ​ബ​നും പാ​ർ​വ​തി​യും കോ​ട്ട​യം ആ​ന​ന്ദ് തി​യ​റ്റ​റി​ലെ​ത്തി. ഇ​രു​വ​രും ഒ​രു​മി​ച്ച​ഭി​ന​യി​ച്ച ടേ​ക്ക് ഓ​ഫ് എ​ന്ന സി​നി​മ​യു​ടെ പ്ര​ച​ര​ണാ​ർ​ഥ​മാ​ണു താ​ര​ങ്ങ​ൾ തി​യ​റ്റ​റി​ലെ​ത്തി​യ​ത്.

രാ​വി​ലെ 11ന് ​അ​പ്ര​തീ​ക്ഷി​ത​മാ​യി തി​യ​റ്റ​റി​ലെ​ത്തി​യ താ​ര​ങ്ങ​ളെ ക​ണ്ടു സി​നി​മാ​പ്രേ​മി​ക​ൾ ആ​വേ​ശ​ഭ​രി​ത​രാ​യി. തു​ട​ർ​ന്ന് ഇ​രു​വ​രും ചേ​ർ​ന്ന് തി​യ​റ്റ​റി​ൽ സി​നി​മ​യു​ടെ ആ​ദ്യ​പ്ര​ദ​ർ​ശ​നം ക​ണ്ടു. ഇ​തി​നോ​ട​കം താ​ര​ങ്ങ​ളെ​ത്തി​യ വാ​ർ​തയറിഞ്ഞു നി​ര​വ​ധി​പേ​ർ തി​യ​റ്റ​റി​നു മു​ന്പി​ൽ ത​ടി​ച്ചു​കൂ​ടി.

സി​നി​മ ക​ണ്ടി​റ​ങ്ങി​യ കു​ഞ്ചാ​ക്കോ ബോ​ബ​നെ​യും പാ​ർ​വ​തി​യെ​യും പ്രേ​ക്ഷ​ക​ർ സ​ന്തോ​ഷ​പൂ​ർ​വം സ്വീ​ക​രി​ച്ചു. പ്രേ​ക്ഷ​ക​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ നേ​രി​ട്ട​റി​ഞ്ഞ താ​ര​ങ്ങ​ൾ അ​വ​ർ​ക്കൊ​പ്പം​നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കാ​നും മ​റ​ന്നി​ല്ല. ടേ​ക്ക് ഓ​ഫ് എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് നാ​രാ​യ​ണ​നും സാ​ങ്കേ​തി​ക​പ്ര​വ​ർ​ത്ത​ക​രും സി​നി​മാ കാ​ണാ​ൻ എ​ത്തി​യി​രു​ന്നു.

യ​ഥാ​ർ​ഥ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യെ പ്രേ​ക്ഷ​ക​ർ നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ രാ​ജേ​ഷ് പി​ള്ള​യു​ടെ ഓ​ർ​മ​യ്ക്കാ​യി​ട്ടാ​ണ് സി​നി​മ പു​റ​ത്തി​റ​ക്കി​യ​തെ​ന്നു സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

Related posts