അവള്‍ ആത്മഹത്യ ചെയ്യില്ല, തലേദിവസം രാത്രി വരെ സന്തോഷത്തോടെ വീട്ടുകാര്‍ക്കൊപ്പം ചെലവഴിച്ച പാര്‍വതിയെ വീട്ടുകാര്‍ പുലര്‍ച്ചെ കാണുന്നത് മരിച്ചനിലയില്‍, തലേദിവസം ഫോണില്‍ വന്ന സന്ദേശം എന്തായിരുന്നു?

റാ​ന്നി കൊ​റ്റ​നാ​ട് പ​ന്നി​കു​ന്നി​ല്‍ പി. ​കെ. രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​രു​ടെ മ​ക​ള്‍ പാ​ര്‍​വ​തി പി. ​രാ​ജി​ന്‍റെ (ശ്രീ​ജ – 26) ദു​രൂ​ഹ​മ​ര​ണം ക്രൈം​ബ്രാ​ഞ്ചി​നെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് സ​ര്‍​വ​ക​ക്ഷി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കും. അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ രൂ​പീ​ക​രി​ച്ച ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റേ​താ​ണ് തീ​രു​മാ​നം.

ജൂ​ണ്‍ 24 ന് ​പു​ല​ര്‍​ച്ചെ​യാ​ണ് പാ​ർ​വ​തി​യെ വീ​ട്ടു മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കണ്ടത്. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ള്‍ അ​ന്നു ത​ന്നെ പെ​രു​മ്പെ​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എം​ടെ​ക് ബി​രു​ദ ധാ​രി​യാ​യ പാ​ര്‍​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

23 ന് ​രാ​ത്രി​യി​ലും അ​വ​ര്‍ സ​ന്തോ​ഷ​വ​തി​യാ​യി​രു​ന്നു. രാ​ത്രി​യി​ല്‍ പാ​ര്‍​വ​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് ര​ണ്ട് യു​വാ​ക്ക​ള്‍ അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ സം​ശ​യ​മു​ണ​ര്‍​ത്തു​ന്ന​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യെ​ങ്കി​ലും ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.

പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​വ​ക​ക്ഷി​യോ​ഗം ചേ​ര്‍​ന്ന് ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ച​ത്. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.കൊ​റ്റ​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്ച​ര​ളേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം. ​എ​സ്. സു​ജാ​ത(​കൊ​റ്റ​നാ​ട്), തോ​മ​സ് ത​മ്പി (അ​യി​രൂ​ര്‍), ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​റ്റി. സു​ധ, റ്റി. ​റ്റി. തോ​മ​സു​കു​ട്ടി, റേ​ച്ച​ല്‍ കു​രു​വി​ള, പ്ര​ദീ​പ് അ​യി​രൂ​ര്‍, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ പ്ര​കാ​ശ് പി.​സാം, ജി. ​മ​ഹേ​ഷ്, പി. ​ആ​ര്‍. സു​രേ​ഷ്കു​മാ​ര്‍, ജി. ​അ​ര​വി​ന്ദ​ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts