സിനിമയില്‍ മാത്രമല്ല ക്രിക്കറ്റിലും സൂപ്പര്‍ താരം! പാഷാണം ഷാജി തകര്‍ത്തടിച്ചു, 26 പന്തില്‍ പുറത്താകാതെ 33 റണ്‍സ്; മിമിക്‌സ് ഇലവന്‍ ഫൈനലില്‍

2017march26mcl

കോ​​​​ട്ട​​​​യം: സി​​​​നി​​​​മ​​​​യി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല ക്രി​​​​ക്ക​​​​റ്റി​​​​ലും സൂ​​​​പ്പ​​​​ർ താ​​​​ര​​​​മാ​​​​ണെ​​ന്നു പാ​​​​ഷാ​​​​ണം തെ​​​​ളി​​​​യി​​​​ച്ചു. മാ​​​​ന്നാ​​​​നം സെ​​​​ന്‍റ് എ​​​​ഫ്രേം​​​​സ് ഗ്രൗ​​​​ണ്ടി​​​​ൽ ന​​​​ട​​​​ന്ന എം​​​​സി​​​​എ ജ​​​​വി​​​​ൻ​​​​സ് ക​​​​പ്പി​​​​ലാ​​​​ണ് പാ​​​​ഷ​​​​ാണം ഷാ​​​​ജി​​​​യെ​​​​ന്ന സാ​​​​ജു ന​​​​വോ​​​​ദ​​​​യ​​​​യു​​​​ടെ വെ​​​​ടി​​​​ക്കെ​​​​ട്ട് ബാ​​​​റ്റിം​​​​ഗി​​​​ന് ആ​​​​രാ​​​​ധ​​​​ക​​​​ർ സാ​​ക്ഷി​​ക​​ളാ​​യ​​ത്.

26 പ​​​​ന്തി​​​​ൽ പു​​​​റ​​​​ത്താ​​​​കാ​​​​തെ 33 റ​​​​ണ്‍സെ​​​​ടു​​​​ത്ത നാ​​​​യ​​​​ക​​​​ന്‍റെ മി​​​​ക​​​​വി​​​​ൽ മി​​​​മി​​​​ക്സ് ഇ​​​​ല​​​​വ​​​​ൻ സെ​​​​ലി​​​​ബ്രി​​​​റ്റി ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ന്‍റെ ഫൈ​​​​ന​​​​ലി​​​​ലു​​​​മെ​​​​ത്തി. ഇ​​​​ന്ന് ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നി​​​​നു ന​​​​ട​​​​ക്കു​​​​ന്ന ഫൈ​​​​ന​​​​ലി​​​​ൽ മീ​​​​ഡി​​​​യ സ്ട്രൈ​​​​ക്കേ​​​​ഴ്സ് കേ​​​​ര​​​​ള​​​​യാ​​​​ണ് എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ.

ദൃ​​​​ശ്യം ഫെ​​​​യിം റോ​​​​ഷ​​​​ൻ ബ​​​​ഷീ​​​​റും അ​​​​മ​​​​ർ അ​​​​ക്ബ​​​​ർ അ​​​​ന്തോ​​​​ണി ഫെ​​​​യിം ഷെ​​​​ഫീ​​​​ഖ് റ​​​​ഹ്മാ​​​​നും അ​​​​ണി​​​​നി​​​​ര​​​​ന്ന പ്രൊ​​​​ഡ്യൂ​​​​സേ​​​​ഴ്സ് ഇ​​​​ല​​​​വ​​​​നെ​​​​തി​​​​രേ മി​​​​മി​​​​ക്സ് ഇ​​​​ല​​​​വ​​​​ൻ തോ​​​​ൽ​​​​വി മു​​​​ന്നി​​​​ൽ ക​​​​ണ്ട​​​​പ്പോ​​​​ഴാ​​​​ണു പാ​​​​ഷാ​​​​ണം ഷാ​​​​ജി ര​​​​ക്ഷ​​​​ക​​​​നാ​​​​യി അ​​​​വ​​​​ത​​​​രി​​​​ച്ച​​​​ത്. ഒ​​​​ര​​​​റ്റ​​​​ത്ത് വി​​​​ക്ക​​​​റ്റു​​​​ക​​​​ൾ നി​​​​ലം​​​​പൊ​​​​ത്തി​​​​യ​​​​പ്പോ​​​​ഴും ക്യാ​​​​പ്റ്റ​​​​ൻ കൂ​​​​ളാ​​​​യി പാ​​​​ഷാ​​​​ണം മി​​​​മി​​​​ക്രി​​​​ക്കാ​​​​രെ വി​​​​ജ​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ചു. ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സി​​​​നി​​​​മ പി​​​​ന്ന​​​​ണി​​​​ഗാ​​​​യ​​​​ക​​​​രു​​​​ടെ ടീ​​​​മാ​​​​യ മെ​​​​ല​​​​ഡി ഹീ​​​​റോ​​​​സി​​​​നെ 37 റ​​​​ണ്‍സി​​​​നു കീ​​​​ഴ​​​​ടക്കി​​​​യാ​​​​ണു മീ​​​​ഡി​​​​യ സ്ട്രൈ​​​​ക്കേ​​​​ഴ്സ് കേ​​​​ര​​​​ള ഫൈ​​​​ന​​​​ലി​​​​നു യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ​​​​ത്.

61 റ​​​​ൺ​​​​സ് എ​​​​ടു​​​​ത്ത അ​​​​ജ​​​​യ്ദേ​​​​വും 33 റ​​​​ൺ​​​​സ് എ​​​​ടു​​​​ത്ത ശ്രീ​​​​നേ​​​​ഷ് പൈ​​​​യും നാ​​​​ലു വി​​​​ക്കറ്റെ​​​​ടു​​​​ത്ത എം.​​​​ജി. ലി​​​​ജോ​​​​യും മീ​​​​ഡി​​​​യ സ്ട്രൈ​​​​ക്കേ​​​​ഴ്സി​​​​ന്‍റെ വി​​​​ജ​​​​യ​​​​ശി​​​​ല്പി​​​​ക​​​​ളാ​​​​യി.
അ​​​​ന്ത​​​​രി​​​​ച്ച സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ ദീ​​​​പ​​​​നെ അ​​​​നു​​​​സ്മ​​​​രി​​​​ച്ച​​ ശേ​​​​ഷ​​​​മാ​​​​ണു ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. രാ​​​​വി​​​​ലെ ന​​​​ട​​​​ന്ന ഉ​​​​ദ്ഘാ​​​​ട​​​​ന ച​​​​ട​​​​ങ്ങി​​​​ൽ മാ​​​​ന്നാ​​​​നം സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് ആ​​​​ശ്ര​​​​മം പ്രി​​​​യോ​​​​ർ ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ചാ​​​​മ​​​​ത്ത​​​​റ സി​​​​എം​​​​ഐ ടീ​​​​മു​​​​ക​​​​ളെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ട്ടു.

മാ​​​​ന്നാ​​​​നം സ്പോ​​​​ർ​​​​ട്സ് അ​​​​ക്കാ​​​​ഡ​​​​മി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ആ​​​​ന്‍റ​​​​ണി കാ​​​​ഞ്ഞി​​​​ര​​​​ത്തി​​​​ങ്ക​​​​ൽ, കെ​​​​സി​​​​എ അ​​​​ക്കാ​​​​ഡ​​​​മി പ​​​​രി​​​​ശീ​​​​ല​​​​ക​​​​ൻ ജി​​​​തി​​​​ൻ എ​​​​ന്നി​​​​വ​​​​ർ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്നു ന​​​​ട​​​​ക്കു​​​​ന്ന സ​​​​മാ​​​​പ​​​​ന​​​​ച​​​​ട​​​​ങ്ങി​​​​ൽ സി​​​​നി​​​​മ, രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും

Related posts