അബ്കാരി, മയക്കുമരുന്ന് കേസുകളുണ്ടോ? പാസ്പോർട്ടിനായി ഇനി മുതല്‍ എക്സൈസ് വെരിഫിക്കേഷനും

തിരുവനന്തപുരം: പാസ്പോർട്ട് അപേക്ഷകർക്ക് ഇനി മുതൽ എക്സൈസ് വകുപ്പിന്‍റെ വെരിഫിക്കേഷനും. അബ്കാരി, മയക്കുമരുന്ന് കേസുകളുണ്ടോയെന്ന് പരിശോധിച്ച ശേഷമായിരിക്കും ഇനി മുതൽ പാസ്പോർട്ട് നൽകുക. പോലീസ് തന്നെയാകും വേരിഫിക്കേഷൻ നടത്തുക.

നിലവിൽ പാസ്പോർട്ടിന് അപേക്ഷിക്കുന്പോൾ പോലീസ് കേസുകളുണ്ടോയെന്ന് മാത്രമാണ് പരിശോധിച്ചിരുന്നത്. എന്നാൽ മയക്കുമരുന്ന് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എക്സൈസിന്‍റെ പരിശോധനകൂടി നിർബന്ധമാക്കിയത്.

Related posts