1500 പേ​ർ​ക്കു തൊ​ഴി​ൽ ന​ല്കും: പ​ത​ഞ്ജ​ലി യോ​ഗ​പീ​ഠം

കൊ​​​ച്ചി: പ​​​ത​​​ഞ്ജ​​​ലി യോ​​​ഗ സ​​​മി​​​തി​​​യും ഭാ​​​ര​​​ത സ്വാ​​​ഭി​​​മാ​​​ൻ ട്ര​​​സ്റ്റും ചേ​​​ർ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്ത് 1500 പേ​​​ർ​​​ക്ക് ജോ​​​ലി ന​​​ൽ​​​കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. 15000 രൂ​​​പ ശ​​​ന്പ​​​ള​​​ത്തി​​​ൽ സെ​​​യി​​​ൽ​​​സ് പ്രൊ​​​മോ​​​ട്ടീ​​​വ്സ് ആ​​​യാ​​​ണ് ജോ​​​ലി ന​​​ൽ​​​കു​​​ക.

ജോ​​​ലി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന പ്ല​​​സ് ടു​​​വി​​​ന് മു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യു​​​ള്ള യു​​​വ​​​തീ​​യു​​​വാ​​​ക്ക​​​ൾ പ​​​ത​​​ഞ്ജ​​​ലി ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട ന​​​ന്പ​​​ർ: 9746478565.

21ന് ​​​വി​​​ശ്വ​​​യോ​​​ഗ​​ദി​​​ന​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് എ​​​ല്ലാ ജി​​​ല്ല​​​യി​​​ലും പ്ര​​​ത്യേ​​​ക പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കും. കോ​​​ള​​​ജു​​​ക​​​ളി​​​ലും ഹൈ​​​സ്കൂ​​​ളു​​​ക​​​ളി​​​ലും പ്ര​​​ത്യേ​​​ക സെ​​​മി​​​നാ​​​റു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും. ആ​​​റു മാ​​​സം തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ​​​ത​​​ഞ്ജ​​​ലി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ന​​​ൽ​​​കു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കി​​​ണാ​​​വ​​​ല്ലൂ​​​ർ ശ​​​ശി​​​ധ​​​ര​​​ൻ, തി​​​പ്പ​​​യ്യാ​​​സ്വാ​​​മി, വി​​​മ​​​ൽ വി​​​ജ​​​യ​​​ൻ, ച​​​ന്ദ്ര​​​ൻ കു​​​ട്ടി, വി​​​ശ്വ​​​നാ​​​ഥ് അ​​​ഗ​​​ർ​​​വാ​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Related posts