ആരാധികയോടുള്ള നടി പത്മപ്രിയയുടെ പെരുമാറ്റം ചര്‍ച്ചയാവുന്നു! ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ആരാധികയുടെ ഫോണ്‍ താരം തട്ടിത്തെറിപ്പിച്ചു; വീഡിയോ വൈറല്‍

jyjjതങ്ങളുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന ആരാധകരോട് സിനിമാതാരങ്ങള്‍ പരുഷമായി പെരുമാറുന്നത് പുതിയ കാര്യമല്ല. മോഹന്‍ലാല്‍, ടോവിനോ തോമസ് തുടങ്ങി പല പ്രമുഖതാരങ്ങളും ഇത്തരത്തില്‍ തങ്ങളെ പലതരത്തില്‍ ശല്യപ്പെടുത്തിയ ആരാധകരോട് കയര്‍ത്ത സംഭവമുണ്ടായിട്ടുണ്ട്. ആരാധകന്‍ പിച്ചി എന്ന കാരണത്താല്‍ പ്രതികരിച്ച യുവനടന്‍ ടോവിനോ സോഷ്യല്‍ മീഡിയയുടെ പരിഹാസത്തിനും ഇരയായിരുന്നു.

തന്നെ കാണാനായി കാത്തുനിന്ന ആരാധകരിലൊരാളോടുള്ള നടി പത്മപ്രിയയുടെ പെരുമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ആരാധകരെ ചൊടിപ്പിക്കുന്നത്. താമസസ്ഥലത്തുനിന്ന് ഇറങ്ങിവന്ന പത്മപ്രിയയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കൈയിലിരുന്ന ഫോണ്‍ താരം തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. യാതൊരു പ്രകോപനവുമുണ്ടാവാതെയാണ് പത്മപ്രിയ ദേഷ്യപ്പെട്ട് ഫോണ്‍ തട്ടിത്തെറിപ്പിച്ചതെന്നും പറയപ്പെടുന്നു. അമൃതം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഒരു ഡ്രൈവര്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമം നടത്തിയിരുന്നതായി വെളിപ്പെടുത്തിക്കൊണ്ട് പത്മപ്രിയ ഇക്കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS