ലൈ​സ​ൻ​സും രേ​ഖ​ക​ളും കൈ​യി​ൽ വേ​ണ്ട, മൊ​ബൈ​ലി​ൽ മ​തി! സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ഡി​ജി ലോ​ക്ക​ർ, എം ​പ​രി​വാ​ഹ​ൻ ആ​പ്പു​ക​ളി​ൽ ല​ഭ്യ​മാ​യ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ളും, വാ​ഹ​ന റ​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം.

രേ​ഖ​ക​ൾ ക​ട​ലാ​സ് രൂ​പ​ത്തി​ലു​ള്ള​തു മാ​ത്ര​മേ അം​ഗീ​ക​രി​ക്കു​വെ​ന്ന നി​ല​പാ​ട് വേ​ണ്ടെ​ന്ന നി​ർ​ദേ​ശ​മാ​ണ് കേ​ന്ദ്രം ന​ൽ​കി​യി​രി​ക്കു​ന്ന​ത.് ഡി​ജി ലോ​ക്ക​ർ, എം ​പ​രി​വാ​ഹ​ൻ ആ​പ്പു​ക​ളി​ലേ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ളും, വാ​ഹ​ന റ​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സം​യോ​ജി​പ്പി​ക്കു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സും, വാ​ഹ​ന റ​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും കൈ​വ​ശം വ​യ്ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടാ​കി​ല്ല.

വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ​മ​യ​ത്ത് ആ​പ്പി​ലു​ള്ള ഡ്രൈ​വി​ങ് ലൈ​സ​ൻ​സും, മ​റ്റ് രേ​ഖ​ക​ളും പ​രി​ശോ​ധ​ന​യ്ക്കാ​യി സ​മ​ർ​പ്പി​ക്കാം. ക്യൂ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ ഉ​ദ്യോ​ഗ​സ്ഥ​ന് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും. എം ​പ​രി​വാ​ഹ​ൻ ആ​പ്പ് ആ​ൻ​ഡ്രോ​യി​ഡ് ഒാ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ൽ മാ​ത്ര​മേ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കൂ. ഐ​ഫോ​ൺ വേ​ർ​ഷ​ൻ 10 ദി​വ​ത്തി​നു​ള്ളി​ൽ പു​റ​ത്തി​റ​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Related posts