പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്ക്  ദു​രി​താ​ശ്വാ​സ സ​ഹാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൊ​ളി​ച്ചെ​ഴു​തണമെന്ന് പി.​സി. ​ജോ​ർ​ജ്

തൃ​ശൂ​ർ: പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്ക് ദു​രി​താ​ശ്വാ​സം അ​നു​വ​ദി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​നു​വ​ർ​ത്തി​ച്ചു​പോ​രു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​മു​ടി പൊ​ളി​ച്ചെ​ഴു​താ​ൻ തയാറാ​ക​ണ​മെ​ന്ന് കേ​ര​ള​ജ​ന​പ​ക്ഷം ചെ​യ​ർ​മാ​ൻ പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. തൃ​ശൂ​രി​ൽ കേ​ര​ള ജ​ന​പ​ക്ഷം ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ​ ശേ​ഖ​രി​ക്കു​ന്നതി​നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ഹാ​യ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നും സ​ർ​ക്കാ​രു​ക​ൾ​ക്ക് നി​ല​വി​ൽ വ​ലി​യ​തോ​തി​ലു​ള്ള കാ​ല​താ​മ​സ​മു​ണ്ട്. നീ​തി​വൈ​കു​ന്ന​ത് അ​തു നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. എ​ന്നാ​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ ഈ ​രം​ഗ​ത്ത് അ​നു​ക​ര​ണീ​യ​മാ​യ ന​യ​വ്യ​തി​യാ​നം വ​രു​ത്തി​യി​ണ്ടെ​ന്നും പി.​സി.​ജോ​ർ​ജ് പ​റ​ഞ്ഞു.

സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ എം.​എം.​സു​രേ​ന്ദ്ര​ൻ, ഹൈ ​പ​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​യി സ്ക​റി​യ, ഡോ.​സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, സു​ബീ​ഷ് ശ​ങ്ക​ർ, മാ​ലേ​ത്ത് പ്ര​താ​പ​ച​ന്ദ്ര​ൻ നാ​യ​ർ, യു​വ​ജ​ന​പ​ക്ഷം പ്ര​സി​ഡ​ന്‍റ് ഷൈ​ജോ ഹ​സ​ൻ, വ​നി​താ പ​ക്ഷം പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​നി​ഷ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​ലി​ക്ക​റ്റ് സ​ർവക​ലാ​ശാ​ല​യി​ൽ നി​ന്ന് ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗം ഡോ.​സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫി​നെ ആ​ദ​രി​ച്ചു.

പു​തി​യ​ഭാ​ര​വാ​ഹി​ക​ളാ​യി ജോ​സ് പ​ട്ടി​ക്കാ​ട്-​പ്ര​സി​ഡ​ന്‍റ്, ഖാ​ദ​ർ ഗു​രു​വാ​യൂ​ർ, ത​ങ്ക​ച്ച​ൻ വ​ർ​ഗീ​സ്, ജോ​സ് കി​ഴ​ക്കേ​പ്പീ​ടി​ക-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, പി.​കെ.​പ്ര​ജാ​ന​ന്ദ​ൻ, രാ​ജ​ൻ ചെ​ന്പി​ൽ, സു​മേ​ഷ് പു​ഴ​ക്ക​ൽ, രാ​ജീ​വ് ഗു​രു​വാ​യൂ​ർ, അ​മ്മു സു​ധി​ൽ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, സേ​തു രാ​മ​യ്യ​ർ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Related posts