കെപിസിയുടെ സ്വാതന്ത്ര്യ സമര ചരിത്രം..!1921 ചേർന്ന പ്രഥമ കെപിസിസി സമ്മേളനത്തിന് സ്വാ​ത​ന്ത്ര്യ സ​മ​ര​ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്ക്; ആ ചരിത്ര കഥ ഇങ്ങനെ..

kpccപാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് 1921ൽ ​ന​ട​ന്ന പ്ര​ഥ​മ കെ​പി​സി​സി സ​മ്മേ​ള​ന​ത്തി​ന്‍റെ 96-ാം വാ​ർ​ഷി​കാ​ഘോ​ഷം  23 മു​ത​ൽ 26 വ​രെ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​റ്റ​പ്പാ​ല​ത്തു ന​ട​ക്കും. വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​രി​ത്ര ചി​ത്ര​പ്ര​ദ​ർ​ശ​നം, ഫോ​ട്ടോ പ്ര​ദ​ർ​ശ​നം, ഫി​ലിം പ്ര​ദ​ർ​ശ​നം, ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​പോ​രാ​ട്ട​ത്തി​ൽ നി​ർ​ണാ​യ പ​ങ്ക് വ​ഹി​ച്ച കെ​പി​സി​സി പ്ര​ഥ​മ സ​മ്മേ​ള​ന​ത്തി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

23 മു​ത​ൽ 25 വ​രെ ഒ​റ്റ​പ്പാ​ലം മ​നി​ശേ​രി കെ.​എം.​ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് (പി.​ബാ​ല​ൻ ന​ഗ​ർ) വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. 26നു വൈ​കീ​ട്ട് നാ​ലി​ന് ഒ​റ്റ​പ്പാ​ലം ബ​സ് സ്റ്റാ​ൻഡ് പ​രി​സ​ര​ത്തു സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. കേ​ര​ള​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ നീ​ക്കം ശ​ക്തി​പ്പെ​ട്ട​ത് 1921ൽ ​ഒ​റ്റ​പ്പാ​ല​ത്തു ന​ട​ന്ന പ്ര​ഥ​മ കെ​പി​സി​സി സ​മ്മേ​ള​ന​ത്തി​നുശേ​ഷ​മാ​ണ്. മ​ല​ബാ​ർ, തി​രു-​കൊ​ച്ചി, തി​രു​വി​താം​കൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നാ​യി ആ​യി​ര​ങ്ങ​ളാ​ണ് പ്ര​ഥ​മ കെ​പി​സി​സി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യ​ത്.

എ​ത്തി​യ​വ​ർ​ക്ക് അ​ന്ന​ത്തെ ബ്രി​ട്ടീ​ഷ് പോ​ലീ​സി​ന്‍റെ മ​ർ​ദനം വ​രെ ഏ​ൽ​ക്കേ​ണ്ടി വ​ന്നു. സ്വാ​ത​ന്ത്ര്യ സ​മ​ര​ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ച ഈ ​സ​മ്മേ​ള​ന​ത്തി​ന് ഇ​പ്പോ​ഴും കാ​ലി​ക​മാ​യ പ്ര​സ​ക്തി​യു​ള്ളതിനാലാ​ണ് വാ​ർ​ഷി​കം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്ന​ത്. 23നു ​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സ​ൻ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ്ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ മ​ഹാ​രാ​ഷ്ട്ര ഗ​വ​ർ​ണ​ർ കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

24ന് ​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന യു​വ​ജ​ന-​വി​ദ്യാ​ർ​ത്ഥി സ​മ്മേ​ള​നം മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം.​സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. അ​ന്നേ​ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ദ​ളി​ത്-​ന്യൂ​ന​പ​ക്ഷ സം​ഗ​മം ന​ട​ക്കും. ഇ​ന്ത്യ​യി​ൽ ദ​ളി​ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന സെ​മി​നാ​റി​ൽ കെപിസിസി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. സ​തീ​ശ​ൻ എംഎ​ൽഎ ​വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

25നു ​രാ​വി​ലെ 10നു ന​ട​ക്കു​ന്ന വ​നി​താസ​മ്മേ​ള​നം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ന്ദു​കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ഐ.​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി​രി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി. ​കെ. ശ്രീ​ക​ണ്ഠ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ന​ട​ക്കു​ന്ന തൊ​ഴി​ലാ​ളിസം​ഗ​മം ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി വ​ർ​ഗ​വും സാ​ന്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ളും എ​ന്ന സെ​മി​നാ​റി​ൽ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.ജെ. ജോ​യ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.

26നു വൈ​കു​ന്നേ​രം നാ​ലി​ന് കെ. ​ക​രു​ണാ​ക​ര​ൻ ന​ഗ​റി​ൽ (ഒ​റ്റ​പ്പാ​ലം ബ​സ് സ്റ്റാ​ൻഡ് മൈ​താ​നം) ന​ട​ക്കു​ന്ന സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഐ​സി​സി സെ​ക്ര​ട്ട​റി ദീ​പ​ക് ബാ​ബ​റി​യ, മു​ൻ കേ​ന്ദ്ര​മ​ന്ത്രി കെ.സി. വേ​ണു​ഗോ​പാ​ൽ എം ​.പി എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.  പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെപി​സി​സി സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ, സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ത്യ​ൻ പെ​രു​ന്പ​റ​ക്കോ​ട്, ട്ര​ഷ​റ​ർ കെഎസ്ബി​എ ത​ങ്ങ​ൾ, വി.​രാ​മ​ച​ന്ദ്ര​ൻ, എ.​ബാ​ല​ൻ, എം.​ആ​ർ.​രാ​മ​ദാ​സ്, കെ.​ഭ​വ​ദാ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Related posts