വി​ജ​യി​ച്ച് പൊ​ഡോ​ൾ​സ്കി വി​ട​വാ​ങ്ങി

pedolഡോ​ർ​ട്ട്മു​ണ്ട്: ജ​ർ​മ​ൻ​കു​പ്പാ​യ​ത്തി​ൽ അ​വ​സാ​ന മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ലു​കാ​സ് പൊ​ഡോ​ൾ​സ്കി​യു​ടെ ഒ​റ്റ​യ​ടി​യി​ൽ ഇം​ഗ്ല​ണ്ട് വീ​ണു. അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ പൊ​ഡോ​ൾ​സ്കി​യു​ടെ ഗോ​ളി​ൽ ഇം​ഗ്ല​ണ്ടി​നെ ജ​ർ​മ​നി പ​രാ​ജ​യ​പ്പെ​ടു​ത്തി. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ജ​ർ​മ​നി വി​ജ​യി​ച്ച​ത്.

69 -ാം മി​നി​റ്റി​ൽ ബോ​ക്സി​നു വെ​ളി​യി​ൽ​നി​ന്നും പൊ​ഡോ​ൾ​സ്കി പാ​യി​ച്ച ത​ക​ർ​പ്പ​ൻ ഷോ​ട്ട് ഇം​ഗ്ലീ​ഷ് വ​ല​യി​ൽ തു​ള​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. വി​ജ​യ​ഗോ​ൾ നേ​ടി പൊ​ഡോ​ൾ​സ്കി ത​ന്‍​റെ വി​ട​വാ​ങ്ങ​ൽ മ​ത്സ​രം അ​വി​സ്മ​ര​ണീ​യ​മാ​ക്കി. രാ​ജ്യ​ത്തി​നാ​യി പൊ​ഡോ​ൾ​സ്കി​യു​ടെ 49-ാം ഗോ​ളാ​യി​രു​ന്നു ഇ​ത്. 13 വ​ർ​ഷ​ത്തെ ഫു​ട്ബോ​ൾ ജീ​വി​ത​ത്തി​ൽ ജ​ർ​മ​നി​ക്കാ​യി 130-ാം മ​ത്സ​ര​മാ​ണ് പൊ​ഡോ​ൾ​സ്കി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Related posts