തിരുവനന്തപുരം : വിദ്യാർഥിയെ പീഡിപ്പിച്ചതിനു ശേഷം ഗൾഫിലേക്കു മുങ്ങിയ പ്രതിയെ കരമന പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് സ്വദേശി സഞ്ജിത് ഹുസൈനാണ് പിടിയിലായത്. ഇയാൾക്കെതിരെ സിറ്റി പോലീസ് ലൂക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എയർപോർട്ട് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് കരമന പോലീസിനെ അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തന്പാനൂർ സിഐ പൃഥ്വിരാജ്, കരമന എസ്ഐമാരായ കെ. ശ്യാം, എം.ജി. ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Related posts
ക്ലാസിൽ പോകാൻ മടിച്ച് വിദ്യാർഥിനികൾ; പ്രിൻസിപ്പലിന്റെ ലീലാവിലാസങ്ങൾ കേട്ട് ഞെട്ടി വീട്ടുകാർ; എല്ലാം പറയാൻ മടിച്ചത് പരീക്ഷയ്ക്ക് തോൽപിക്കുമെന്ന ഭീഷണി
ലക്നോ: സ്കൂൾ വിദ്യാർഥിനികളോട് ലൈംഗീക ചുവയോടെ സംസാരിക്കുകയും സ്പർശിക്കുകയും അവരെ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്ത സർക്കാർ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ...ഞാൻ അവളെ വഞ്ചിച്ചു; വിവാഹത്തിൽ നിന്ന് പിന്മാറി സ്വവർഗ പങ്കാളികളായ അഞ്ജലിയും സൂഫിയും
സ്വവർഗ പങ്കാളികളായ അഞ്ജലി ചക്രയും സൂഫി മാലിക്കും വേർപിരിഞ്ഞു. അഞ്ജലിയെ വഞ്ചിച്ചതായി സൂഫി മാലിക് സമ്മതിച്ചതിന് പിന്നാലെ അഞ്ച് വർഷത്തോളം ഡേറ്റിംഗ്...ജയിലിൽനിന്ന് അച്ചടിവിദ്യ പഠിച്ചു; പുറത്തിറങ്ങി കള്ളനോട്ടടിച്ചു; പ്രതി ഭൂപേന്ദ്ര സിംഗ് 11കേസിലെ പ്രതി
ഭോപ്പാൽ: ജയിലിൽനിന്ന് അച്ചടിവിദ്യ പഠിച്ച തടവുപുള്ളി ജയിൽ മോചിതനായശേഷം വ്യാജ കറൻസി നോട്ടുകൾ നിർമിച്ചതിനു പിടിയിലായി. ഭൂപേന്ദ്ര സിംഗ് ധാക്കത്ത് (35)...