2015 ഡിസംബര്‍ മുതല്‍! ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതി പിടിയില്‍; ഗര്‍ഭിണിയായപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ഗര്‍ഭവും അലസിപ്പിച്ചു

peedanamക​ഴ​ക്കൂ​ട്ടം: ടെ​ക്നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​രി​യാ​യ അ​ന്ധ്രാ​പ്ര​ദേ​ശ്, വി​ജ​യ​വാ​ഡ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ച് കൂ​ടെ താ​മ​സി​പ്പി​ച്ച് പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ തെ​ലു​ങ്കാ​ന സ്വ​ദേ​ശി​യെ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തെ​ലു​ങ്കാ​ന ഖ​മ്മം ഇ​ന്ദി​രാ ന​ഗ​ർ സ്വ​ദേ​ശി മോ​ഹ​ൻ സിം​ഗ് ഠാ​ക്കൂ​ർ ( 28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

2015 ന​വം​ന്പ​റി​ൽ ടെ​ക്നോ​പാ​ർ​ക്കി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച യു​വ​തി​യു​മാ​യി അ​തേ ക​ന്പ​നി​യി​ൽ ത​ന്നെ ജോ​ലി നോ​ക്കു​ന്ന പ്ര​തി പ്ര​ണ​യ​ത്തി​ലാ​കു​ക​യും തു​ട​ർ​ന്ന് വി​വാ​ഹം ക​ഴി​ച്ചു​കൊ​ള്ളാം എ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. 2015 ഡി​സം​ബ​ർ മു​ത​ൽ പ​ല പ്രാ​വ​ശ്യം യു​വ​തി​യെ പ്ര​ലോ​ഭി​പ്പി​ച്ച് പ്ര​തി​യു​ടെ ഫ്ളാ​റ്റി​ൽ താ​മ​സി​പ്പി​ക്കു​ക​യും അ​വി​ടെ​വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യു​മാ​ണ് ചെ​യ്ത​ത്.

ഈ ​സ​മ​യ​ത്ത് നാ​ട്ടി​ൽ യു​വാ​വി​ന് വേ​റെ വി​വാ​ഹ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്തി​നി​ട​യി​ൽ ത​ന്നെ പ​രാ​തി​ക്കാ​രി ഗ​ർ​ഭി​ണി​യാ​വു​ക​യും ചെ​യ്തു. വി​വ​രം അ​റി​ഞ്ഞ പ്ര​തി ര​ഹ​സ്യ​മാ​യി ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ഗ​ർ​ഭം അ​ല​സി​പ്പി​ക്കു​ക​യും ചെ​യ്തു. യു​വ​തി ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി അ​സ്സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ പ​രാ​തി​യു​മാ​യി എ​ത്തു​ന്ന സ​മ​യ​ത്താ​ണ് പോ​ലീ​സ് വി​വ​രം അ​റി​യു​ന്ന​ത്.​തു​ട​ർ​ന്ന് കേ​സ് എ​ടു​ത്ത ശേ​ഷം ന​ട​ത്തി​യ അ​സൂ​ത്രി​ത നീ​ക്ക​ത്തി​ലാ​ണ് തെ​ലു​ങ്കാ​ന​യി​ലെ ന​ക്സ​ൽ മേ​ഖ​ല​യി​ൽ നി​ന്നും ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സൈ​ബ​ർ സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ. ​പ്ര​മോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. അ​ജ​യ് കു​മാ​ർ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ഡീ​ഷ​ണ​ൽ എ​സ്ഐ ഷാ​ജി, തു​ന്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ അ​ജ​യ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ സാ​ജു, ര​ഞ്ജി​ത്ത്, ഷി​ബു, ഗി​രീ​ശ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്ചെ​യ്ത​ത്.

Related posts