പഠിച്ചിട്ടെത്തുമ്പോള്‍ പ്രതിയുണ്ടാകുമോ യെന്തോ‍?..! അനാധമന്ദിരത്തിന്‍റെ നടത്തിപ്പുകാരൻ തന്നെ പീഡിപ്പിച്ചെന്ന് പെൺകുട്ടി; പരാതി പഠിച്ചശേഷം മാത്രമേ അറസ്റ്റു ചെയ്യുകയുള്ളുവെന്ന് പോലീസ്

peedanam-anadalayamകോ​ട്ട​യം:  പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ അ​നാ​ഥ മ​ന്ദി​രം ന​ട​ത്തി​പ്പു​കാ​ര​നെ​തി​രേ പാ​ന്പാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.     ഒ​രു വ​ർ​ഷം മുന്പ് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ കോ​ട്ട​യം വ​നി​താ സെ​ല്ലി​ൽ പ​രാ​തി ന​ല്കി​യ​ത്. തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി അ​നാ​ഥമ​ന്ദി​ര​ത്തി​ലെ താ​മ​സം മ​തി​യാ​ക്കി പോ​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തേ സ​മ​യം പ​രാ​തി​യി​ൽ എ​ത്ര​മാ​ത്രം യാ​ഥാ​ർ​ഥ്യ​മു​ണ്ടെ​ന്ന​റി​യാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രാ​തി ശ​രി​യാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് നീ​ങ്ങു​ക​യു​ള്ളു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​താ​യി പാ​ന്പാ​ടി എ​സ്ഐ ശ്രീ​ജി​ത് അ​റി​യി​ച്ചു. അ​ച്ഛ​ൻ മ​ര​ണ​പ്പെ​ടു​ക​യും അ​മ്മ​യ്ക്ക് മാ​ന​സി​ക അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് ചി​കി​ത്സ​യി​ൽ  ക​ഴി​യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി അ​നാ​ഥ മ​ന്ദി​ര​ത്തി​ൽ എ​ത്തി​യ​ത്.

Related posts