ഞെട്ടലുളവാക്കുന്നെന്ന് കോടതി..! ആ​റു​ വ​യ​സു​കാ​രി​യെ പീ​ഡിപ്പിച്ച അമ്പത്തഞ്ചുകാരന് അ​ഞ്ചുവ​ർ​ഷം ക​ഠി​നത​ട​വും പിഴയും; വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ ലൈംഗീകമായി പിഡിപ്പിക്കുകയായിരുന്നു

arrest-peedanam-jailതൃ​ശൂ​ർ: ആ​റു വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ന് അ​ഞ്ചുവ​ർ​ഷം ക​ഠി​നത​ട​വ്. ഒ​ല്ലൂ​ർ സ്വ​ദേ​ശി കാ​ക്ക​നാ​ട്ട് വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​നെ(55)​യാ​ണ് അ​ഞ്ചുവ​ർ​ഷം ക​ഠി​ന​ത​ട​വി​നും 25,000 പിഴ​യ്ക്കും ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പോ​ക്സോ നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ തൃ​ശൂ​ർ ഒ​ന്നാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.

ഇ​ര​യ്ക്ക് ആ​നു​പാ​തി​ക​മാ​യ വി​ക്ടിം കോ​ന്പ​ൻ​സേ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യോ​ട് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. 2014 ജൂ​ണ്‍ മാ​സ​ത്തി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ൽ ടി​വി ക​ണ്ടു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ പ്ര​തി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി ലൈ​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി തെ​ളി​ഞ്ഞി​രു​ന്നു.

കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി അ​ന്ന​ത്തെ ചാ​ല​ക്കു​ടി മ​ജി​സ്ട്രേ​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​ചാ​ര​ണസ​മ​യ​ത്ത് മ​ജി​സ്ട്രേ​റ്റ്, കോ​ട​തി​യി​ലെ​ത്തി മൊ​ഴി ന​ൽ​കു​ക​യും ചെ​യ്തു. ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ​യും മ​റ്റു സാ​ക്ഷി​മൊ​ഴി​ക​ളു​ടെ​യും ബ​ല​ത്തി​ൽ പ്രോ​സി​ക്യൂ​ഷ​നു കേ​സ് സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും സം​ഭ​വം ഞെ​ട്ട​ലു​ള​വാ​ക്കു​ന്ന​താ​യും കോ​ട​തി നി​രീ​ക്ഷി​ച്ചു.

Related posts