വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് എന്നെ..!  കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ യു​വാ​വി​നൊ​പ്പം  കണ്ടെത്തി;  പിന്നീട് പെൺകുട്ടി പറഞ്ഞ കഥകേട്ട് പോലീസുകാർ ഞെട്ടി

കോ​ട്ട​യം: കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ യു​വാ​വി​നൊ​പ്പം പി​ടി​കൂ​ടി. പീ​ഡി​പ്പി​ച്ചു​വെ​ന്ന് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ല്കി​യ​തോ​ടെ യു​വാ​വി​നെ​തി​രേ പോ​ക്സോ നി​യ​മപ്ര​കാ​രം കേ​സെ​ടു​ത്തു. മേ​ലു​കാ​വ് പോ​ലീ​സ് ആ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 21 വ​യ​സു​ള്ള യു​വാ​വി​നെ​തി​രേ​യാ​ണ് കേ​സ്. പെ​ണ്‍​കു​ട്ടി നേ​ര​ത്തേ പാ​ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു താ​മ​സം.

അ​വി​ടെ വ​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ യു​വാ​വി​നൊ​പ്പം ക​ണ്ടെ​ത്തി. പ​രി​ച​യ​ത്തി​ലാ​യ ഇ​രു​വ​രും ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് മു​ത​ൽ പ​ല ത​വ​ണ ത​ന്നെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്.​

യു​വാ​വി​ന്‍റെ വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​നം ന​ട​ക്കു​ന്പോ​ൾ പെ​ണ്‍​കു​ട്ടി പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല. അ​തി​നാ​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 376 വ​കു​പ്പു പ്ര​കാ​രം ബ​ലാ​ത്സം​ഗ​ത്തി​നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Related posts