വിവാഹവാഗ്ദാനം നൽകി പീ​ഡിപ്പിച്ചു ; വിശ്വാസം വരാൻ അമ്പലത്തിലെത്തി താലി ചാർത്തിയ ശേഷം ചതിക്കുകയായിരുന്നുവെന്ന് പോലീസ്

കോ​വ​ളം: പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ക്ഷേ​ത്ര​ത്തി​ൽ കൊ​ണ്ട് പോ​യി താ​ലി​കെ​ട്ടി വി​വാ​ഹം ക​ഴി​ച്ച​താ​യി വി​ശ്വ​സി​പ്പി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ കോ​വ​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​വ​ളം മു​ട്ട​യ്ക്കാ​ട് ചെ​റു​കോ​ണ​ത്ത് ചാ​ന​ൽ​ക്ക​ര വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ര​തീ​ഷ്( 30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി കോ​വ​ളം പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ വി​ഴി​ഞ്ഞം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. ഷി​ബു, കോ​വ​ളം എ​സ് ഐ ​ജി. അ​ജ​യ​കു​മാ​ർ എ​ന്നി​വ​രാണ് അ​റ​സ്റ്റ് ചെ​യ്തത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts