ചെന്നിത്തലയിൽ വൃദ്ധയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ; മദ്യലഹരിയിലായിരുന്ന പ്രതി വീട്ടിൽ അതിക്രമിച്ച കടന്ന് വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നു

ആലപ്പുഴ: ചെന്നിത്തലയിൽ വൃദ്ധയെ പീഡിപ്പിച്ച സംഭവത്തിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. അറുപത്തിയാറ് വയസുകാരിയായ വൃദ്ധയാണ് പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ചെന്നിത്തല തൃപ്പെരുന്തൂർ സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന പ്രതി വീട്ടിൽ അതിക്രമിച്ച കടന്ന് വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയി. തുടർന്ന് ഇയാൾക്കായി തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് പിടിയിലായത്.

Related posts