ഇരുപത്തിയാറുകാരൻ 16കാരിയെ പീഡിപ്പിച്ചു; വീട്ടുകാരുടെ പരാതിയിൽ വാ​രി​ശേ​രി സ്വ​ദേ​ശി ശ​ര​ത്തിനെ അറസ്റ്റു ചെയ്തു; പെ​ണ്‍​കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു

കു​മ​ര​കം: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ 16കാ​രി​യെ പീ​ഡി​പ്പി​ച്ച 26കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട്ട​യം വാ​രി​ശേ​രി സ്വ​ദേ​ശി ശ​ര​ത്താ​ണു പോ​ലീ​സ് കു​മ​ര​കം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു കാട്ടി കു​മ​ര​കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​ ലഭിച്ചതിനെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ശ​ര​ത്ത് പി​ടി​യി​ലാ​യ​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണു ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യി പോ​ലീ​സി​നോ​ടു വെ​ളി​പ്പെ​ടു​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പെ​ണ്‍​കു​ട്ടി​യെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷ​മേ പ്ര​തി​യു​ടെ പേ​രി​ൽ ഏ​തെ​ല്ലാം വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കു​ക​യുള്ളൂവെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

 

Related posts