Set us Home Page

നാ​ലു വ​ർ​ഷ​മാ​യി പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നത്തിന് ഇരയായ വിദ്യാർഥി അവശനനിലയിൽ; പ്രതികളായ അ​ഞ്ചുപേരിൽ നാ​ലു പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വർ; പിടിയിലായവർ പ്രകൃതി വരുദ്ധ ലൈംഗിക ബന്ധം ആസ്വദിച്ചിരുന്നവർ

peedanamktmകോ​ട്ട​യം: നാ​ലു വ​ർ​ഷ​മാ​യി വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി വ​ന്ന അ​ഞ്ചം​ഗ സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​തി​ൽ നാ​ലു പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. പീ​ഡി​പ്പി​ക്കു​ന്ന​തി​നു പു​റ​മെ മ​ർ​ദി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. പീ​ഡ​ന​ത്തി​നി​ര​യാ​യ വി​ദ്യാ​ർ​ഥി ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​തെ ക്ഷീ​ണി​ച്ച് അ​വ​ശ നി​ല​യി​ലാ​ണ്. സ്കൂ​ളി​ൽ ചെ​ല്ലാ​തി​രു​ന്ന​തി​നെ​ക്കു​റി​ച്ച്  പോ​ലീ​സി​ന്‍റെ ഗു​രു​കു​ലം പ​ദ്ധ​തി പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

അ​റ​സ്റ്റി​ലാ​യ​വ​രി​ൽ അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി അ​ശ്വി​ൻ ദേ​സ് (22) ആ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​യ​ത്. പ്ര​തി​ക​ളെ ഇ​ന്ന​ലെ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​ൻ.​രാ​മ​ച​ന്ദ്ര​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഈ​സ്റ്റ് സി​ഐ അ​നീ​ഷ് വി ​കോ​ര​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​ക​ളെ അ​ഞ്ചു പേ​രെ​യും ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. സ്കൂ​ളി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന കു​ട്ടി​യെ തേ​ടി പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ അ​മ്മ ന​ൽ​കി​യ വി​വ​ര​ങ്ങ​ളാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

അ​വ​നി​പ്പോ​ൾ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നി​ല്ല. ക​ഴി​ച്ചാ​ലു​ട​ൻ ഛർ​ദി​ക്കും. ക്ഷീ​ണി​ച്ച് അ​വ​ശ നി​ല​യി​ലാ​യെ​ന്നും​ന്ധ അ​മ്മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ന്ധ​മാ​ന​സി​ക​മാ​യി എ​ന്തോ പ്ര​യാ​സ​മു​ണ്ടെ​ന്നും​ന്ധ അ​മ്മ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ഈ​യൊ​രു വാ​ക്കാ​ണ് പോ​ലീ​സി​ന് സം​ശ​യ​മു​ണ്ടാ​ക്കി​യ​ത്. കു​ട്ടി​യി​ൽ നി​ന്ന്  പോ​ലീ​സ് വി​ശ​ദ​മാ​യി വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. ആ​ദ്യ​മൊ​ക്കെ  തു​റ​ന്നു പ​റ​യാ​ൻ പേ​ടി​യാ​യി​രു​ന്നു.

ഒ​ടു​വി​ൽ കു​ട്ടി പ​റ​ഞ്ഞ​തു കേ​ട്ട് പോ​ലീ​സ് പോ​ലും ഞെ​ട്ടി. നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ തു​ട​ങ്ങി​യ​താ​ണ്. സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന വ​ഴി​ക്ക് നി​ർ​ബ​ന്ധി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു പോ​യി ആ​ളി​ല്ലാ​ത്ത അ​യ​ൽ​വീ​ടു​ക​ളി​ൽ എ​ത്തി​ച്ചാ​ണ് പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം ന​ട​ത്തി​യി​രു​ന്ന​ത്. പു​റ​ത്തു പ​റ​യ​രു​തെ​ന്നും പ​റ​ഞ്ഞാ​ൽ കൊ​ന്നു ക​ള​യു​മെ​ന്നും ഭീ​ഷ​ണി്പ്പെ​ടു​ത്തി. മ​ർ​ദ​ന​വും ഏ​ൽ​ക്കേ​ണ്ടി വ​ന്നു.

മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ക്കു​മാ​യി​രു​ന്നു​വെ​ന്നും കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ല്കി. ഇ​പ്പോ​ൾ ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക്ക് സ്കൂ​ളി​ൽ പോ​കാ​നോ പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധി​ക്കാ​നോ ക​ഴി​യു​ന്നി​ല്ല. പ്ര​തി​ക​ൾ​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പി​നു പു​റ​മെ മ​ർ​ദി​ച്ച​തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​യ​ർ​ക്കു​ന്നം പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS