ഇയാള്‍ക്ക് ഭാര്യയും രണ്ടു കുട്ടികളും! വാടകയ്ക്ക് വീടെടുത്ത് നല്‍കാമെന്നു പറഞ്ഞ് യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; നഗ്നചിത്രം കാണിച്ച് ഭീഷണിയും

Rape

ചാ​വ​ക്കാ​ട് : വാ​യ്പ കു​ടി​ശി​ക വ​രു​ത്തി​യ​തി​നു ബാ​ങ്കു​കാ​ർ  വീ​ട് ജ​പ്തി ചെ​യ്ത വീ​ട്ട​മ്മ​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും, വാ​ട​ക​വീ​ട് ന​ല്കാ​മെ​ന്നു പ​റ​ഞ്ഞ്  50,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും  ചെ​യ്ത​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റുചെ​യ്തു. അ​ക​ലാ​ട്  വ​ട്ടം​പ​റ​ന്പി​ൽ സു​നീ​ർ എന്ന നൂ​റു (38) വിനെ​യാ​ണ് ചാ​വ​ക്കാ​ട് സിഐ കെ.ജി. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.  ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ എ​ട​ക്ക​ഴി​യൂ​രി​ലാ​ണ് സം​ഭ​വം.

35 വ​യ​സു​ള്ള വീ​ട്ട​മ്മ​യെ​യാ​ണ് സു​നീ​ർ സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ത്. പോ​ലീ​സി​ൽ പ​രാ​തി​പ​റ​ഞ്ഞാ​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ചി​ത്രം പു​റ​ത്തു കാ​ണി​ക്കു​മെ​ന്നു പ​റ​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.     ബാ​ങ്കു​കാ​ർ വീ​ട് ജ​പ്തി ചെ​യ്ത​തി​ൽ ബാ​ക്കി കി​ട്ടി​യ സം​ഖ്യ​യാ​ണ് സു​നീ​ർ ത​ട്ടി​യെ​ടു​ത്ത​ത്.​ തൃ​ശൂ​ർ റൂ​റ​ൽ എ​സ്പി ​വി​ജ​യ​കു​മാ​റി​നു വീ​ട്ട​മ്മ ന​ൽ​കി​യ പ​രാ​തി​യെതു​ട​ർ​ന്നാ​ണ് പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.​

വ​ട​ക്കേ​ക്കാ​ട് എ​സ് ഐ ​ആ​യി​രു​ന്ന റി​നീ​ഷി​നെ ആ​ക്ര​മി​ച്ചത​ട​ക്കം നി​ര​വ​ധി  കേ​സു​ക​ൾ സു​നീ​റി​നെ​തി​രെ​യു​ണ്ട​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.​വൈ​ദ്യപ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.  ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മു​ള്ള​യാ​ളാ​ണ് സു​നീ​ർ.​ അ​ഡീ​ഷ​ണ​ൽ എ​സ്ഐ കെ.​വി മാ​ധ​വ​ൻ,എഎ​സ്ഐ അ​നി​ൽ​ മാ​ത്യു, സിപി​ഒമാ​രാ​യ ഷ​ജീ​ർ,തോ​മ​സ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തിലു​ണ്ടാ​യി​രു​ന്നു.

Related posts