സൂക്ഷിച്ചാൽ ദുഖിക്കേണ്ട..! പിതാവിന്‍റെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയശേഷം യുവതിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

ktm-peedanam-maha-lകോയമ്പത്തൂർ: പത്തൊമ്പതുകാരിയെ കാറിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനായി പോലീസ് അന്വേഷ ണം തുടങ്ങി. തിരുപ്പൂർ സ്വദേശിയായ പത്തൊമ്പതുകാരിയായ യുവതി ജോലിക്കു പോകുന്നതിനിടെ പിന്നാലെ കാറിലെത്തിയ യുവാവ് പിതാവിന്‍റെ സുഹൃത്താണെന്നു പരിചയപ്പെടുത്തി ജോലി സ്‌ഥലത്തെത്തിക്കാമെന്നു പറഞ്ഞ് കാറിൽ കയറ്റി ഊത്തുകുളി റോഡിനരികേയുള്ള വനപ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് പെൺകുട്ടിയെ നല്ലൂർ ബസ് സ്റ്റോപ്പിൽ കൊണ്ടുപോയി ഇറക്കിവിട്ടു. തുടർന്ന് പെൺകുട്ടി നല്കിയ പരാതിയിൽ പോലീസ് യുവാവിനുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.

Related posts