പണിപാളി..! യുവതിയോട് ഫോ​ണ്‍ വി​ളി​ച്ച് അ​ശ്ലീ​ലം പറഞ്ഞ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

ktm-peedanamപാ​ന്പാ​ടി: യു​വ​തി​യെ ഫോ​ണ്‍ വി​ളി​ച്ച് അ​ശ്ലീ​ലം സം​സാ​രി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ. യു​വ​തി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​ൻ. രാ​മ​ച​ന്ദ്ര​നു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പീ​രു​മേ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ലം ശാ​സ്ത​മം​ഗ​ലം കാ​രാ​ളി കോ​ത​പു​രം ശ്രീ​മ​ന്ദി​ര​ത്തി​ൽ ഗോ​പ​കു​മാ​റി​നെ (47)യാ​ണ് പാ​ന്പാ​ടി സി​ഐ സാ​ജു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജാ​മ്യ​ത്തി​ൽ വി​ട്ടു.
സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ക​ഴി​ഞ്ഞ ഡി​സം​ബ​ർ 27നു ​യു​വ​തി ഭ​ർ​ത്താ​വി​നോ​ടൊ​പ്പം പീ​രു​മേ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള  അ​പേ​ക്ഷ​യു​മാ​യി എ​ത്തി. അ​പേ​ക്ഷ സ്വീ​ക​രി​ച്ച ഗോ​പ​കു​മാ​ർ യു​വ​തി​യോ​ട് ഫോ​ണ്‍ ന​ന്പ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കി​യി​ല്ല. തു​ട​ർ​ന്നു സ്വ​ന്തം ഫോ​ണ്‍ ന​ന്പ​ർ ഇ​യാ​ൾ യു​വ​തി​യ്ക്കു കു​റി​ച്ചു ന​ൽ​കി. ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റ് ശ​രി​യാ​യോ എ​ന്ന​റി​യാ​ൻ യു​വ​തി വി​ളി​ച്ച​പ്പോ​ഴാ​ണ് സം​ഭാ​ഷ​ണം തു​ട​ങ്ങി​യ​ത്.

സി​നി​മാ ന​ടി​മാ​ർ​ക്കു ഹോ​ർ​മോ​ണ്‍ ചി​കി​ൽ​സ ന​ട​ത്തി സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന ആ​ളാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ യു​വ​തി​യെ വ​ശീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ച​ത്.  ഗോ​പ​കു​മാ​റും യു​വ​തി​യും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ൾ യു​വ​തി റി​ക്കോ​ർ​ഡ് ചെ​യ്തി​രു​ന്നു. താ​ലൂ​ക്ക് ഓ​ഫി​സി​ൽ അ​റ്റ​ൻ​ഡ​റാ​യ ഇ​യാ​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നു പ​റ​ഞ്ഞും യു​വ​തി​യെ ക​ബ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി മ​ണ​ർ​കാ​ട് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts