തട്ടീം മുട്ടീം..! ബസില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് പിടികൂടി

ktm-arrest-lചാവക്കാട്: ഒന്പതാംക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍ ശല്യം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പൊന്നാനി വെളിയക്കോട് തണ്ണിത്തുറ സ്വദേശി കിഴക്കേതില്‍ അന്‍സാറി(25)നെയാണ് എസ്‌ഐ എം.കെ. രമേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

പൊന്നാനിചാവക്കാട് റൂട്ടിലോടുന്ന സ്വകാര്യബസില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് ബ്ലാങ്ങാട് സ്വദേശിനിയായ 14 കാരിയെ യുവാവ് ശല്യം ചെയ്തത്. മന്ദലംകുന്നിലെ ബന്ധുവീട്ടില്‍നിന്നും സ്‌കൂളിലേക്ക്  വരികയായിരുന്നു പെണ്‍കുട്ടി. സമീപത്തെ സീറ്റില്‍ ഇരുന്നിരുന്ന യുവാവ് തുടര്‍ച്ചയായി ശല്യം ചെയ്തുവെന്ന് പെണ്‍കുട്ടിതന്നെ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതിപ്പെടുകയായിരുന്നു.

Related posts