ഒൻപതുവയസുകാരനെ പീഡിപ്പിച്ച ഉ​സ്താ​ദ് അ​റ​സ്റ്റി​ൽ; രണ്ട് കുട്ടികളുടെ പിതാവായ ഇയാൾ കുട്ടിയെ നിരന്തം പിഡിപ്പിച്ചുവരുക യായിരുന്നുവെന്ന് പോലീസ്

teacher-peedanam-lച​ക്ക​ര​ക്ക​ൽ: ഒ​ൻ​പ​തു വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഉ​സ്താ​ദി​നെ അ​റ​സ്റ്റു​ചെ​യ്തു. വാ​രം സി​ദ്ധി​ഖ് പ​ള്ളി​യി​ലെ ഉ​സ്താ​ദ്  മാ​ണി​യൂ​രി​ലെ പി.​കെ ഹൗ​സി​ൽ ഷ​റ​ഫു​ദി​നെ (36)യാ​ണ്  ക​ണ്ണൂ​ർ സി​റ്റി സി​ഐ കെ.​വി.​പ്ര​മോ​ദ​ൻ ച​ക്ക​ര​ക്ക​ൽ എ​സ്ഐ പി.​ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. കു​റ​ച്ചു​നാ​ളു​ക​ളാ​യി കു​ട്ടി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ട്ടി മാ​താ​വി​നോ​ട് കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ പാ​ല​ക്കാ​ട്ടേ​ക്ക് മു​ങ്ങി​യ ഇ​യാ​ളെ ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹൗ​സ് ഓ​ഫീ​സ​ർ ആ​ദം​ഖാ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.പ്ര​തി​ക്ക് ഭാ​ര്യ​യും ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളു​ണ്ട്. സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​വീ​ൺ, പി.​ബി​ജു എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts